ആയുര്‍വേദ നഴ്‌സുമാര്‍: മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവു നടപ്പായില്ല
നീലേശ്വരം:ജോലിഭാരം തളര്‍ത്തുമ്പോഴും തളരാതെ ജോലിചെയ്യുന്ന ഗവ.ആയുര്‍വേദ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് അനുകൂലമായ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്‌നടപ്പായില്ല. 100 കിടക്കകളുള്ള ജില്ലാ ആശുപത്രികളില്‍ 16 ഉം, പത്തു കിടക്കകളുള്ളിടത്ത് രണ്ടും എന്ന കണക്കിനാണു നഴ്‌സുമാര്‍ വേണ്ടത്. എന്നാല്‍ പല ഗവ.ആയുര്‍വേദ ആശുപത്രികളിലും ഈ കണക്കനുസരിച്ച് നഴ്‌സുമാരില്ല. ഉള്ളവരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണു ചെയ്യുന്നത്. ഐ.പി ജോലികളോടൊപ്പം തെറാപ്പിസ്റ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ അവരുടെ ജോലിയും ചെയ്യേണ്ടി വരുന്നു.
ഇവര്‍ക്ക് പകല്‍ ജോലി പത്ത് മണിക്കൂറും, രാത്രി പതിനാലു മണിക്കൂറും ചെയ്യേണ്ടി വരുന്നു. രാത്രി ജോലി തുടങ്ങുന്ന ദിവസങ്ങളിലും പകല്‍ പകുതി ജോലി എടുക്കേണ്ടി വരുന്നു. പുതുതായി വന്ന മാന്വലിന്റെ കരട് പ്രകാരം ആഴ്ചയില്‍ ലഭിക്കുന്ന അവധിയും ഇല്ലാതാവുകയാണ്.
ഇതേ യോഗ്യതയും കാറ്റഗറിയിലുമുള്ള ഫാര്‍മസിസ്റ്റുകള്‍ അഞ്ചു മണിക്കൂര്‍ മാത്രം ജോലി ചെയ്യുമ്പോഴാണ് ഇവര്‍ക്ക് ജോലിഭാരം പേറേണ്ടി വരുന്നത്.
പല ആശുപത്രികളിലും വാച്ച്മാനില്ലാത്തത് രാത്രി കാലങ്ങളില്‍ സ്ത്രീ നഴ്‌സുമാരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്നുണ്ട്. പലതവണ അധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഹരിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."