HOME
DETAILS

ചേരമാന്‍ ജുമാ മസ്ജിദ് നവീകരിക്കുന്നു

  
backup
March 11 2017 | 19:03 PM

125633-4

കൊടുങ്ങല്ലൂര്‍: ഇന്ത്യയിലെ ആദ്യത്തെ മുസ്്‌ലിം ദേവാലയമായ ചേരമാന്‍ ജുമാ മസ്ജിദ് അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനം. അകത്തെ പള്ളിയെന്ന് വിളിക്കുന്ന, പുരാതനമായ തൂക്ക് വിളക്കും പ്രസംഗപീഠവുമുള്ള ഏറ്റവും പഴക്കം ചെന്ന കെട്ടിട ഭാഗത്തിന്റെ മേല്‍ക്കൂരയിലെ മരത്തിന്റെ കൂറ്റന്‍ ബീമിന് കാലപ്പഴക്കം കൊണ്ട് കേടുപാട് സംഭവിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷം മുന്‍പ് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ സൂപ്രണ്ട് മുഹമ്മദ് പള്ളി സന്ദര്‍ശിച്ച വേളയിലാണ് അകത്തെ പള്ളിയുടെ മേല്‍ക്കൂരയില്‍ കേടുപാട് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം മേല്‍ക്കൂരയിലെ ബീമിന് ഇരുമ്പ് തൂണ് ഉപയോഗിച്ച് താങ്ങ് നല്‍കുകയും അകത്തെ പള്ളിയുടെ മച്ചിന്‍ പുറത്ത് പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. 1960 കളില്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ ചെന്നൈ യൂനിറ്റ് നടത്തിയ പഠനത്തില്‍ അകത്തെ പള്ളിയുടെ മേല്‍ക്കൂര നിര്‍മിക്കാനുപയോഗിച്ച മര ഉരുപ്പടികള്‍ക്ക് ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുള്ളതായി നിര്‍ണയിച്ചിട്ടുണ്ട്.


 തനത് കേരളീയ വാസ്തുശില്‍പ രീതിയില്‍ നിര്‍മിച്ച പള്ളി മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെട്ട ഏറ്റവും പഴക്കമുള്ള കെട്ടിടമാണ്. ഏകദേശം എണ്‍പത്തിയഞ്ച് ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. പള്ളിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും സുപ്രധാനമായ അറ്റകുറ്റപ്പണിയാണിത്. ചേരമാന്‍ പള്ളിയിലെ അകത്തെ പള്ളി തനത് രീതിയില്‍ സംരക്ഷിച്ച് നഷ്ടപ്പെട്ട ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തും പുതിയ നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കിയും നടത്തുന്ന വിപുലമായ നവീകരണ പ്രവര്‍ത്തനത്തിനുള്ള അനുമതിപത്രം അടുത്ത ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അകത്തെ പള്ളി മാത്രം നിലനിറുത്തിക്കൊണ്ട് പുതിയതായി നിര്‍മ്മിക്കുന്ന ഭൂഗര്‍ഭ ഹാളില്‍ മൂവായിരം പേര്‍ക്ക് നിസ്‌ക്കരിക്കാനുള്ള സൗകര്യമൊരുക്കുന്ന പദ്ധതിക്ക് 28 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.


റവന്യു, ആഭ്യന്തര പുരാവസ്തു വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ച പദ്ധതിക്ക് വിപുലമായ മുന്നൊരുക്കങ്ങളാണ് ആവശ്യമായുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തയാറാക്കി സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് മഹല്ല് ഭരണ സമിതി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ താജ്മഹലിന്റെ മാതൃകയില്‍ വിശാലമായ മതില്‍ക്കെട്ടിനകത്ത് പഴയ ചേരമാന്‍ ജുമാ മസ്ജിദ് പുനര്‍ജനിക്കുന്ന കാഴ്ചയാകും കാണാനാകുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago