നിലവാരം നിലനിര്‍ത്തി ചവറയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍
ചവറ: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ചവറയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ നിലവാരം പുലര്‍ത്തി.
95 ശതമാനത്തിന് മുകളിലാണ് എല്ലാ സ്‌കൂളുകളുടെയും വിജയം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത് ചവറ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. 305 കുട്ടികള്‍.
കുറവ് പുത്തന്‍തുറ അരയ സേവാഹയര്‍ സെക്കന്‍ഡറി സ്‌കൂളും. 41 കുട്ടികള്‍. തുടര്‍ച്ചയായി അഞ്ചു തവണ മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച പുത്തന്‍തുറ എ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇത്തവണം നേട്ടം ആവര്‍ത്തിക്കാനായില്ല.
40 കുട്ടികളാണ് വിജയിച്ചത്. ചവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 305 കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ 298 കുട്ടികള്‍ വിജയിച്ചു. എല്ലാ വിഷയത്തിനും 36 കുട്ടികള്‍ എ പ്ലസ് നേടി. 97.7% ആണ് വിജയം. ചവറ ഗേള്‍സ് ഹൈസ്‌കൂളിന് 97.6% വിജയമുണ്ട്. 83 കുട്ടികളില്‍ 81പേര്‍ വിജയിച്ചപ്പോള്‍ അഞ്ചു പേര്‍ ഫുള്‍ എ പ്ലസ് നേടി.
കോയിവിള അയ്യന്‍കോയിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 297 കുട്ടികളില്‍ 290പേര്‍ വിജയിച്ചു. 24 ഫുള്‍ എ പ്ലസോടെ 98% ആണ് വിജയം. പന്‍മന മനയില്‍ ശ്രീബാല ഭട്ടാരക വിലാസം സംസ്‌കൃത ഹയര്‍ സെക്കന്ററി സ്‌കൂളിന് 98.2% ശതമാനമാണ് വിജയം. 234 കുട്ടികളില്‍ 230 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
17 കുട്ടികള്‍ക്കാണ് ഫുള്‍ എ പ്ലസ്. വടക്കുംതല എസ്.വി.പി.എം ഹൈസ്‌കൂളില്‍ 234 കുട്ടികളില്‍ 217 പേര്‍ വിജയിച്ചു. 32 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. 94% വി ൃജയം. ഗുഹാനന്ദപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 97.4% വിജയം നേടി. 110കുട്ടികളില്‍ 107പേര്‍ വിജയിച്ചു. എട്ട് ഫുള്‍ എ പ്ലസുണ്ട്.
തേവലക്കര ബോയ്‌സ് സ്‌കൂളില്‍ 193 കുട്ടികളില്‍ 184 പേര്‍ വിജയിച്ചു. 10 ഫുള്‍ എ പ്ലസുണ്ട്. 95.33% വിജയം. ഗേള്‍സ് സ്‌കൂളില്‍ 190 കുട്ടികളില്‍ 186 കുട്ടികള്‍ വിജയിച്ചു.
വിജയശതമാനം 97.89. 23 കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടി. ചവറ കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 175കുട്ടികളില്‍ 166കുട്ടികള്‍ വിജയിച്ചു. 17 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 94.85% വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."