HOME
DETAILS

തിരുവേഗപ്പുറ റെഗുലേറ്റര്‍ കം ബ്രിഡ്ജ് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവും

  
backup
March 11 2017 | 19:03 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b5%87%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1-%e0%b4%b1%e0%b5%86%e0%b4%97%e0%b5%81%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0


കൊപ്പം: ബജറ്റില്‍ പ്രഖ്യാപിച്ച തിരുവേഗപ്പുറ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പാലക്കാട് മലപ്പുറം ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ളത്തിന് മുതല്‍കൂട്ടാവും. മുപ്പത് കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ ഈ പദ്ധതി നടപ്പിലാക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് ഇരു ജില്ല കളിലുമുള്ള കുന്തിപ്പുഴയോരത്തെ നിവാസികള്‍ നോക്കിക്കാണുന്നത്. കടുത്ത വേനലിലിനെ പലപ്പോഴും അതി ജീവിക്കാറുള്ള കുന്തിപ്പുഴ ഇത്തവണ വറ്റിവരണ്ടു. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്, തിരുവേഗപ്പുറ, വിളയൂര്‍, പരുതൂര്‍, മലപ്പുറം ജില്ലയിലെ പുലാമന്തോള്‍, മൂര്‍ക്കനാട്, ഇരിമ്പിളിയം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങള്‍ ഈ പുഴയെയാണ് ആശ്രയിക്കുന്നത്. പുഴയോരത്തെ വീടുകളിലെ കിണറുകളെല്ലാം വറ്റിവരണ്ടു. ജില്ലാ പഞ്ചായത്ത് വിളയൂരില്‍ നിര്‍മിച്ച തടയണയില്‍ വെള്ളം കുറഞ്ഞത് കാരണം പമ്പിങ്ങ് പോലും മുടങ്ങുമെന്ന വക്കിലെത്തി. താല്‍കാലികമായി നിര്‍മിച്ച പല തടയണകളും പൂര്‍ണമായി വറ്റിവരണ്ടിരുന്നു. എന്നാല്‍  കാഞ്ഞിരപ്പുഴ അണക്കെട്ട് തുറന്നതും വിവിധ പ്രദേശങ്ങളില്‍ മഴപെയ്തതും വിളയൂര്‍ അടക്കമുള്ള സ്ഥിരമായതും താത്കാലികവുമായ തടയണകളിലെല്ലാം വെള്ളമെത്തുകയും  തടയണകള്‍ നിറഞ്ഞു കവിഞ്ഞതോടെ മണ  പമ്പിങ് നിറുത്തിവെച്ചിരുന്ന  കുടിവെള്ളപദ്ധതികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അതെസമയം താത്കാലിക തടയണകള്‍ കാരണം  തടയണകള്‍ക്ക് താഴെയുള്ള പ്രദേശങ്ങളില്‍ വെള്ളമെത്തിയിട്ടില്ല. തടയണകള്‍ നിറയാത്തതാണ് കാരണം. മഴ മാറി നിന്നാല്‍ ഇനിയും കുടിവെള്ളം രൂക്ഷമാകും. ഇതിനെല്ലാമുള്ള ഒരു പരിഹാരമാകും തിരുവേഗപ്പുറയിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന പ്രതീക്ഷയിലാണ് പുഴയോര പഞ്ചായത്തുകളിലെ നിവാസികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago