HOME
DETAILS

ഡല്‍ഹിയില്‍ ആര്‍.എസ്.എസിന് മോദിയുടെ ഭൂമി ദാനം

  
backup
June 22 2016 | 03:06 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b4%bf

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കണ്ണായ സ്ഥലത്തെ ഭൂമി ആര്‍.എസ്.എസ് അനുകൂല സംഘടനകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് റദ്ദാക്കിയ ഭൂമി ദാനമാണ് മോദി സര്‍ക്കാര്‍ വീണ്ടും നടപ്പാക്കാനൊരുങ്ങുന്നത്. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്താണ് ആര്‍.എസ്.എസിന്റെ 29 പോഷക സംഘടനകളില്‍ 12 സംഘടനകള്‍ക്ക് ഡല്‍ഹിയിലെ സുപ്രധാന ഭാഗങ്ങളില്‍ ഭൂമി നല്‍കാന്‍ നടപടി തുടങ്ങിയത്. മുഖര്‍ജി സ്മൃതിന്യാസ്, വിശ്വസംവാദ് കേന്ദ്ര, ധര്‍മ്മയാത്ര മഹാസംഘ്, അഖിലഭാരതീയ വനവാസി കല്യാണ്‍ ആശ്രം തുടങ്ങിയവയായിരുന്നു ഈ സംഘടനകളില്‍ ചിലത്.

2004ല്‍ അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച യോഗേഷ് ചന്ദ്ര കമ്മിഷന്‍ വാജ്‌പേയി സര്‍ക്കാര്‍ 32 ഭൂമി ദാനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതെത്തുടര്‍ന്ന് 29 അലോട്ട്‌മെന്റുകള്‍ റദ്ദാക്കുകയും ചെയ്തു. യു.പി.എ സര്‍ക്കാറിന്റെ ഈ നടപടി റദ്ദാക്കി ഭൂമി നല്‍കാനാണ് മോദി സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം യു.പി.എ സര്‍ക്കാറിന്റെ നടപടികള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സാമൂഹിക മതസംഘടനകളെ പരിഗണിക്കാത്ത നിലപാടായിരുന്നു യു.പി.എ സര്‍ക്കാറിനെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ എല്‍.കെ ജോഷി, ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി ആര്‍.നാരായണ്‍സ്വാമി എന്നിവരടങ്ങുന്ന സമിതി നഗരവികസന മന്ത്രാലയത്തിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ഈ സംഘടനകള്‍ക്ക് ഭൂമി നല്‍കുന്നത് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചന. ഭൂമി നല്‍കുന്നത് റദ്ദാക്കിയതിനെത്തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ ഈ കേസ് ഇപ്പോഴുമുണ്ട്. ഭൂമി റദ്ദാക്കിയ നടപടി തിരുത്തിയശേഷം ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാന്‍ മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് നഗരവികസനമന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂമി വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ സംഘടനകള്‍ നഗരവികസന മന്ത്രാലയത്തെ സമീപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലിക്ക് പടക്കങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം; രണ്ട് മണിക്കൂർ മാത്രം സമയം

Kerala
  •  19 hours ago
No Image

റഷ്യയില്‍ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പു നല്‍കിയെന്ന് ട്രംപ്; പ്രതികരിക്കാതെ ഇന്ത്യ

International
  •  19 hours ago
No Image

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: ഗസ്സയ്ക്ക് വീണ്ടും ടൺ കണക്കിന് സാധനങ്ങളുമായി യു.എ.ഇ സഹായ കപ്പൽ

uae
  •  20 hours ago
No Image

കേരളത്തിൽ തുലാവർഷം എത്തുന്നു; ഇനി മഴയ്‌ക്കൊപ്പം ഇടിമിന്നലും, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ

Kerala
  •  20 hours ago
No Image

സൗദിയിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

Saudi-arabia
  •  20 hours ago
No Image

കൊടുംകുറ്റവാളി ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും? സജിത കൊലക്കേസിൽ ശിക്ഷ വിധി ഇന്ന്

Kerala
  •  20 hours ago
No Image

ഭഗവാനെ പിടിച്ച് ആണയിട്ട് സി.പി.എം; സംഭവം ആറന്‍മുളയിലെ ആചാരലംഘന ആരോപണത്തിന് പിന്നാലെ

Kerala
  •  21 hours ago
No Image

ഹജ്ജ് തീർഥാടനത്തിനുള്ള ബുക്കിങ് വേഗത്തിൽ പൂർത്തിയാക്കണം: ഇന്ത്യൻ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസോസിയേഷൻ

Kerala
  •  21 hours ago
No Image

തടവുകാരിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നു; ജയിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച

Kerala
  •  21 hours ago
No Image

കാത്തിരിപ്പിനു വിരാമം; അമൃത ഇന്ന് മുതൽ രാമേശ്വരത്തേക്ക് കുതിക്കും

Kerala
  •  21 hours ago