HOME
DETAILS

ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം; പുണ്യമാസത്തെ വരവേറ്റ് വിശ്വാസികൾ

  
Web Desk
February 17, 2026 | 3:55 PM

ramadan to begin tomorrow across gulf countries except oman faithful welcome holy month

ദോഹ/മനാമ: ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം. റമദാൻ പ്രമാണിച്ച് ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും നേരത്തെ തന്നെ പ്രത്യേക പ്രവർത്തന സമയം ക്രമീകരിച്ചിരുന്നു.

യുഎഇയിൽ മസ്ജിദുകളിൽ തറാവീഹ് നമസ്കാരങ്ങൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഷാർജ, ദുബൈ, അബുദബി തുടങ്ങിയ എമിറേറ്റുകളിൽ വിപുലമായ റമദാൻ ടെന്റുകളും പ്രാർത്ഥനാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. റമദാൻ കാലയളവിൽ അർഹരായവർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കുന്നതിനായി വിവിധ ചാരിറ്റി പ്രവർത്തനങ്ങളും സജീവമാകും.

അതസമയം സഊദി അറേബ്യയിൽ റമദാനെ വരവേൽക്കാൻ മക്കയിലെയും മദീനയിലെയും ഇരു ഹറമുകളും പൂർണ്ണ സജ്ജമായി. തീർഥാടകർക്ക് സുഗമമായി ആരാധന നിർവഹിക്കുന്നതിനായി മതകാര്യ വിഭാഗം പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

മക്കയിൽ വിശ്വാസികളുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഹറമിലെ വിപുലീകരണ ഭാഗങ്ങളും എസ്‌കലേറ്ററുകളും പൂർണ്ണമായി തുറന്നുകൊടുത്തു. റമദാനിൽ ഇഅ്തികാഫ് അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മദീനയിൽ തീർഥാടകർക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസുകളും പാർക്കിങ് നിയന്ത്രിക്കുന്നതിനായി പുതിയ സബ്‌സ്ക്രിപ്ഷൻ രീതിയും മദീനയിൽ നടപ്പിലാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 days ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 days ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 days ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  2 days ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 days ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  2 days ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  2 days ago
No Image

'പകരം വെക്കാൻ മികവുള്ളവരില്ല'; തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃ ദാരിദ്ര്യമെന്ന് എം.വി. ഗോവിന്ദൻ; പത്ത് എംഎൽഎമാരും വീണ്ടും മത്സരിക്കും

Kerala
  •  2 days ago
No Image

ട്രംപിനെതിരെ ലൈംഗികാരോപണം; കാണാതായ 'എപ്സ്റ്റീൻ ഫയലുകൾ' പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്

International
  •  2 days ago
No Image

എല്ലായിടത്തും ഏഴ്! 'ആ ക്രെഡിറ്റും തല കൊണ്ടുപോയല്ലോ' ഇന്ത്യയുടെ വിജയത്തിലും ചർച്ചയായി ധോണി

Cricket
  •  2 days ago