കേരളാ സര്‍വകലാശാല- 22-06-2016
ഡിഗ്രി പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ്
2016-2017 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച കുട്ടികള്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ പ്രിന്റൗട്ടെടുത്ത് എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം. അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 1360 രൂപയും എസ്.സി.എസ്.ടി വിഭാഗത്തിന് 675 രൂപയുമാണ്. അഡ്മിഷന്‍ ഫീസ് അടച്ച കുട്ടികള്‍ നിശ്ചിത സമയത്തിനകം ലോഗിന്‍ ചെയ്ത് നിര്‍ബന്ധമായും അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം (ജേര്‍ണല്‍ നമ്പര്‍) ജൂണ്‍ 23 വൈകിട്ട് അഞ്ചിനകം വെബ്‌സൈറ്റില്‍ നല്‍കി തങ്ങളുടെ അലോട്ട്‌മെന്റ് ഉറപ്പാക്കണം.
ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് ഒടുക്കി അഡ്മിഷന്‍ ഉറപ്പാക്കിയ വിദ്യാര്‍ഥികള്‍ പുതുതായി ലഭിക്കുന്ന അലോട്ട്‌മെന്റില്‍ വീണ്ടും ഫീസ് അടയക്കേണ്ടതില്ല. ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചതിനു ശേഷം ഫീസ് അടയ്ക്കാത്തതും ജേണല്‍ നമ്പര്‍ എന്റര്‍ ചെയ്യാത്തതുമായ വിദ്യാര്‍ത്ഥികളെ രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ പരിഗണിച്ചിട്ടില്ല.
രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം വെബ്‌സൈറ്റില്‍ ചേര്‍ത്ത ശേഷം ആവശ്യമെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ 23നു വൈകിട്ട് അഞ്ചുവരെ നീക്കം ചെയ്യാം.
ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റില്‍ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവര്‍ പുതിയ അലോട്ട്‌മെന്റില്‍ ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
ബി.ബി.എ
പരീക്ഷാകേന്ദ്രങ്ങള്‍
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂണ്‍ 27-ന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.ബി.എ (2013 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് തിരുവനന്തപുരം കേന്ദ്രമായി ആവശ്യപ്പെട്ടവര്‍ പാളയം എസ്.ഡി.ഇ-യിലും കൊല്ലം കേന്ദ്രമായി ആവശ്യപ്പെട്ടവര്‍ കൊല്ലം വടക്കേവിള ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളജ്, ചേര്‍ത്തല ആവശ്യപ്പെട്ടവര്‍ ചേര്‍ത്തല എസ്.എന്‍ കോളജ്, കോട്ടയം സെന്റര്‍ ആവശ്യപ്പെട്ടവര്‍ ഏറ്റുമൂനൂര്‍ എം.സി. വര്‍ഗീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, കണ്ണൂര്‍ കേന്ദ്രമായി ആവശ്യപ്പെട്ടവര്‍ മട്ടന്നൂര്‍ കണ്‍കോര്‍ഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
ഗ്രഹങ്ങളെ
കാണാന്‍ അവസരം
വാന നിരീക്ഷകരില്‍ കൗതുകമുണര്‍ത്തി മൂന്ന് ഗ്രഹങ്ങളെ (ശനി, ചൊവ്വ, വ്യാഴം) ഒരുമിച്ചു കാണാന്‍ അവസരം. കേരള സര്‍വകലാശാല വാനിരീക്ഷണ കേന്ദ്രത്തില്‍, തെളിഞ്ഞ അന്തരീക്ഷമുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് 6.30 മുതല്‍ കാണാം. പ്രവേശനം പാസ് മുഖേന. ഫോണ്‍. 0471-2303732.
സെനറ്റ് യോഗം മാറ്റി
ജൂണ്‍ 28, 29 തിയതികളില്‍ നടത്താനിരുന്ന സെനറ്റ് യോഗം ജൂലൈ ഒന്ന്, രണ്ട് തിയതികളില്‍ രാവിലെ 8.30-ന് പാളയം സെനറ്റ് ഹൗസ് കാമ്പസിലെ സെനറ്റ് ചേംബറില്‍ നടത്തും.
ബി.വോക് പരീക്ഷ
ജൂലൈ 22ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.വോക് പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 27 (50 രൂപ പിഴയോടെ ജൂണ്‍ 29, 250 രൂപ പിഴയോടെ ജൂണ്‍ 30) വരെ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം.
പി.ജി പരീക്ഷ:
പുതുക്കിയ തിയതി
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ജൂണ്‍ 29-ന് തുടങ്ങാനിരുന്ന രണ്ടാം വര്‍ഷ എം.എഎം.എസ്‌സിഎം.കോം പരീക്ഷ ജൂലൈ 11-ന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍
പരീക്ഷാഫലം
ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എ.എം.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 15 വരെ അപേക്ഷിക്കാം.
ബി.ടെക് ടൈംടേബിള്‍
ജൂലൈ 11-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം - റഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍
സെമിനാര്‍ നടത്തി
കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം, കാര്യവട്ടം വേദാന്ത പഠനകേന്ദ്രം, ഹോളിസ്റ്റിക്‌സ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 'ജീവിതചര്യ രോഗങ്ങളുടെ നിയന്ത്രണത്തില്‍ യോഗയുടെ പങ്ക്' എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ ഉദ്ഘാടനം ചെയ്തു. കേരള സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എന്‍ വീരമണികണ്ഠന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."