'റിഫഌക്ടര്‍ ഫ്‌ളോര്‍ ബ്രേക്കര്‍' അപകടക്കെണിയൊരുക്കുന്നുവെന്ന്
നെടുമ്പാശ്ശേരി: അങ്കമാലി ആലുവ ദേശീയപാതയില്‍ ദേശം പറമ്പയം പാലത്തിന് സമീപം അപകടം ഒഴിവാക്കാന്‍ സ്ഥാപിച്ച 'റിഫ്‌ളക്ടര്‍ ഫ്‌ളോര്‍ ബ്രേക്കര്‍' മൂലം അപകടം വര്‍ധിക്കുന്നുവെന്ന് പരാതി. അശാസ്ത്രീയമായാണ് ദേശീയ പാതയില്‍ ഫ്‌ളോര്‍ ബ്രേക്കര്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിച്ചു. സമരത്തിന്റെ മുന്നോടിയായി ദേശീയപാതയില്‍ പ്രതിഷേധ റാലിയും കുത്തിയിരുപ്പ്, നില്‍പ്പ് പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. ദേശീയപാതയില്‍ ശയനപ്രദക്ഷിണത്തിനൊരുങ്ങിയ പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ദമ്പതികള്‍ അടക്കം ഇരുചക്ര വാഹന യാത്രികര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൂചന സമരം സംഘടിപ്പിച്ചത്.
പാലത്തിന്റെ വടക്കെ കവാടത്തിലാണ് ഹമ്പ് രൂപത്തിലുള്ള 'റിഫ്‌ളക്ടര്‍ ഫ്‌ളോര്‍ ബ്രേക്കര്‍' സ്ഥാപിച്ചിട്ടുള്ളത്. പറമ്പയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പൊടുന്നനെ ഹമ്പ് കണ്ട് ബ്രേക്കിടുമ്പോഴും ഹമ്പില്‍ കയറാതെ വലുതും ചെറുതുമായ വാഹനങ്ങള്‍ ഇടത് വശം ചേര്‍ന്ന് മത്സരബുദ്ധിയോടെ സഞ്ചരിച്ച് പാലത്തിന്റെ തൂണില്‍ തട്ടാതെ വലതുവശത്തേക്ക് തിരിച്ച് പാലത്തില്‍ പ്രവേശിക്കുമ്പോഴുമാണ് അപകടങ്ങളുണ്ടാകുന്നത്.
ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ.ജോമി സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എ.അബ്ദുറഷീദ്, നേതാക്കളായ പി.ബി.സുനീര്‍, എ.സി.ശിവന്‍, കെ.എച്ച്.കബീര്‍, കെ.എസ് മുഹമ്മദ് ഷെഫീഖ്, എ.ആര്‍.അമല്‍രാജ്, ജെര്‍ളി കപ്രശ്ശേരി, രാജേഷ് മടത്തിമൂല, ഷരീഫ് തുരുത്ത്, പി.വി.ശരത്, സമദ് പുത്തന്‍പറമ്പില്‍, നാരായണന്‍ പീച്ചോളില്‍, ഷംസു തരുത്ത്, നര്‍ഷ യൂസുഫ്, ഹുസൈന്‍ കല്ലറക്കല്‍, അന്‍വര്‍ പുറയാര്‍, ശശി തോമസ്, ബഷീര്‍ കുറുപ്പാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."