രോഗിയായ വീട്ടമ്മയ്ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ ജനകീയസമിതി
മരട്: കാന്‍സര്‍ രോഗിയായ വീട്ടമ്മയ്ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ജനകീയസമിതി രംഗത്ത്. ചികിത്സ ചിലവ് മൂലം കടക്കെണിയിലായ മരട് പുളിക്കത്തറ വനജയ്ക്കു വേണ്ടിയാണ് ചലച്ചിത്ര താരം സാജു നവോദയ മുന്‍കൈയെടുത്ത് ജനകീയസമിതിയ്ക്ക് രൂപം നല്‍കിയത്.
ചികിത്സാ സഹായം തേടിയുള്ള അഭ്യര്‍ഥന കണ്ട് ഇവരുടെ വീട് തേടിയെത്തിയ സാജു നവോദയ നിലം പൊത്താറായ ഷെഡില്‍ കഴിയുന്ന രണ്ടു പെണ്‍മക്കള്‍ ഉള്‍പ്പെടുന്ന വനജയുടെ ദയനീയവസ്ഥ കണ്ടാണ് ഭവന നിര്‍മാണ നിധി സമാഹരിക്കണമെന്ന അഭിപ്രായം മുന്നോട്ടുവച്ചത്. കൗണ്‍സിലര്‍ രതി ദിവാകരനും മരട് വളന്തകാട് ബോട്ട് ക്ലബ്ബും ചേര്‍ന്ന് രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പത്തു രൂപയ്ക്ക് വനജയ്‌ക്കൊരു വീട് എന്ന പേരില്‍ ധനസമാഹരണ യജ്ഞത്തിനു തുടക്കം കുറിച്ചു.
കൂപ്പണ്‍ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുനീല സിബി നിര്‍വഹിച്ചു. നാടന്‍ പാട്ടു സംഘമായ പാണ്ഡവ കൊച്ചി ആദ്യ സംഭാവന സമര്‍പ്പിച്ചു. കൗണ്‍സിലര്‍ രതി ദിവാകരന്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ ജബ്ബാര്‍ പാപ്പന, ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാജു നവോദയ, കെ.എ ദേവസി, സുജാത ശിശുപാലന്‍, അജിത നന്ദകുമാര്‍, ദിവ്യ അനില്‍കുമാര്‍, എം.വി ഉല്ലാസ്, സ്വമിന സുജിത്, പ്രമോദ് വോള്‍ഗാനോ, ബോട്ട് ക്ലബ്ബ് ഭാരവാഹികളായ പി.ഡി ശരത്ചന്ദ്രന്‍, പി.വി ഭരതന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."