HOME
DETAILS
MAL
ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരെ ഒരന്വേഷണം കൂടി
backup
June 22 2016 | 04:06 AM
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സിന്റെ ഒരന്വേഷണം കൂടി. ഹോട്ടല്‍ ഉടമകള്‍ നല്കിയ പരാതിയിലാണ് നടപടി.
ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ബാബുവിനെതിരെ ഹോട്ടല്‍ ഇന്‍വെസ്റ്റേര്‍സ് അസോസിയേഷന് പരാതി നല്‍കിയത്. പരാതിയില്‍ ബാബുവിനെതിരെ ത്വരിത പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന് വിജലന്‍സ് ഡയരക്ടര്‍ തോമസ് ജേക്കബ് ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മന്ത്രിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പരിശോധിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവില്‍ കെ ബാബു ബാര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസില്‍ അന്വേഷണം നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."