കൊടുവള്ളിയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അന്തിമ രൂപമായി
കൊടുവള്ളി: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നഗരസഭ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ അന്തിമരൂപമായി. രണ്ട് ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് ജനകീയ കമ്മിറ്റി രൂപീകരിച്ച് സന്നദ്ധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെ കുടിവെള്ള വിതരണം നടത്തും.
14-ാം തിയതിക്കകം ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് യോഗം ചേര്‍ന്ന് കുടിവെള്ളം ആവശ്യമായവരുടെ വരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ശരീഫാ കണ്ണാടിപ്പോയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് അധ്യക്ഷനായി. പി.സി.അഹമ്മദ് ഹാജി, സി.എം.ഗോപാലന്, കെ.കെ.അതൃമാന്‍കുട്ടി, കോതൂര്‍ മുഹമ്മദ്, ഒ.പി.റഷീദ്, വി.പി.മുഹമ്മദ്, എം.കെ.ചെറിയേക്കു, ഒ.ടി.സുലൈമാന്‍, ഒ.കെ.നജീബ്, നാസര്‍ എടക്കണ്ടി, ടി.കെ.അത്തിയത്ത്, കെ.കെ.അബ്ദുള്ള സംസാരിച്ചു. സ്ഥിരം സമിതി ചെയര്മാന് കെ.ശിവദാസന്‍ സ്വാഗതവും റസിയാ ഇബ്രാഹിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."