HOME
DETAILS
MAL
പരസ്യ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു
backup
March 11 2017 | 21:03 PM
കുന്ദമംഗലം: കുന്ദമംഗലം ഭാഗത്ത് രാഷ്ട്രിയ പാര്‍ട്ടികളുടെയും മറ്റുമുള്ള പരസ്യ ബോര്‍ഡുകളും കൊടിതോരണങ്ങളും പൊലിസ് നീക്കം ചെയ്തു. ബസ് സ്റ്റാന്‍ഡുകളിലും നടപ്പാതകളിലെ കൈവരികളിലും കാഴ്ച മറയ്ക്കും വിധം കെട്ടിത്തൂക്കിയ ബാനറുകളും ബോര്‍ഡുകളും മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു പൊലിസ് നടപടി. ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തി ഒന്‍പത് മണിയോടെയാണ് അവസാനിച്ചത്. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് സബ് ഇന്‍സ്പക്ടര്‍ വിമല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."