പരിയാരം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം: ലീഗ്
കണ്ണൂര്‍: ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനു നടത്തിയ കേവലം പ്രഖ്യാപനങ്ങള്‍ക്കപ്പുറത്ത് പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്ത് സാധാരണക്കാരനു പ്രാപ്തമാകുന്ന വിധത്തില്‍ ചികിത്സാ സൗകര്യങ്ങളും മറ്റ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നല്‍കണമെന്നു മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി.
7,8 തിയതികളില്‍ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജില്‍ ജില്ലാ എക്സിക്യൂട്ടീവ് ക്യാംപ് നടത്തും. പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന് കല്ലായി, അബ്ദുല്‍ കരീംചേലേരി, വി.പി വമ്പന്‍, ടി.പി.വി കാസിം, എസ്. മുഹമ്മദ്, പി.വി സൈനുദീന്‍, എന്‍.എ അബൂബക്കര്‍, ടി.എ തങ്ങള്‍, ഇബ്രാഹിം മുണ്ടേരി, കെ.ടി സഹദുല്ല, കെ.എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ.പി താഹിര്‍, എം.പി.എ റഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."