HOME
DETAILS

ഇന്ന് പ്രസ്‌ക്ലബില്‍ നാളെ?

  
backup
May 05 2018 | 00:05 AM

innu-press-clubil-nale

ഡല്‍ഹിയില്‍ പെണ്‍കുട്ടി സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഒരുകൂട്ടം മൃഗതുല്യരായ ആളുകള്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് നാം പ്രതികരിച്ചത് ഓര്‍മ്മയുണ്ടാകും. സമാധാനം.. അത് ഡെല്‍ഹിയില്‍ ആണല്ലോയെന്നായിരുന്നു ആശ്വാസത്തിനുകാരണം. ഒടുവില്‍ പെരുമ്പാവൂരില്‍ ജിഷയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോഴും ഇതര ജില്ലക്കാര്‍ ഇങ്ങനെ തന്നെയാണ് ആശ്വസിച്ചത്. മേല്‍ സൂചിപ്പിച്ച രണ്ട് കിരാത സംഭവങ്ങള്‍ക്കും രാഷ്ട്രീയമോ മതമോ ആയി ബന്ധമൊന്നും ഇല്ലായിരുന്നു. ബോണ്‍ക്രിമിനല്‍സ് എന്നുവിളിക്കാന്‍ അര്‍ഹരായ തെമ്മാടിക്കൂട്ടമാണത് ചെയ്തത്. 

എന്നാല്‍ കഴിഞ്ഞ ദിവസം മലപ്പുറം പ്രസ്‌ക്ലബ്ബില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അതിക്രമിച്ചുകടന്ന് മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം തരുന്ന മുന്നറിയിപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇല്ലാത്ത സംഭവത്തിന്റെ പേരില്‍ പ്രകോപനപരമായ പ്രകടനം നടത്തുന്നതിനിടെ അത് കാമറയില്‍ പകര്‍ത്തിയ ഫോട്ടോ ജേണലിസ്റ്റിനെ പീന്നീട് അന്വേഷിച്ച് ചെന്ന് പ്രസ്‌ക്ലബിലെത്തി അക്രമിച്ചുവെന്നാണ് അന്വേഷണത്തില്‍ മനസ്സിലാകുന്നത്.
ആര്‍.എസ്.എസിന്റെ നിലപാടും അവരുടെ പ്രവര്‍ത്തനങ്ങളും കൊച്ചുകുട്ടികള്‍ക്കുവരെ അറിയാവുന്നത് കൊണ്ട് ഇക്കാര്യത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയൊ ഭയക്കുകയൊ ഒന്നും ചെയ്യേണ്ടിവരുന്നില്ല. പകരം പ്രതിഷേധിക്കുക ശക്തമായ താക്കീത് നല്‍കുക എന്നീ കാര്യങ്ങളാണ് ഇനി സമൂഹത്തിന് ചെയ്യാനുള്ളത്.
എന്നാല്‍ ആര്‍.എസ്.എസുകാര്‍ ഒരു മാധ്യമപ്രവര്‍ത്തകനെ വളഞ്ഞിട്ട് അക്രമിക്കുമ്പോള്‍ പുറത്തുനിന്നും അയാള്‍ക്ക് സഹായികളായി ആരും എത്തുന്നില്ലെന്ന് ഉറപ്പുവരുത്താനും ആര്‍.എസ്.എസുകാര്‍ക്ക് കാവല്‍നില്‍ക്കാനുമാണ് മലപ്പുറത്തെ പൊലിസ് ശ്രമിച്ചത് എന്ന് അറിയുമ്പോഴാണ് ശരിക്കും ഞെട്ടലുണ്ടാകുന്നത്. രാജ്‌നാഥ് സിംഗിന്റെ വിശ്വസ്ത വിധേയന്‍ രമന്‍ശ്രീവാസ്തവയും ഡി.ജി.പി ബെഹ്‌റയും നയിക്കുന്ന കാവി പൊലിസിന്റെ കരങ്ങള്‍ നേരിട്ട് ജനങ്ങളുടെ ശ്വാസനാളത്തിനുനേരെ അമരുന്നു എന്നു ഒരിക്കല്‍ കൂടി വെളിപ്പെടുമ്പോള്‍ ആര്‍ക്കാണ് ആശങ്കതോന്നാതിരിക്കുക. പ്രസ് ക്ലബ്ബില്‍ കയറിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിന് മുന്നിലൂടെ ഇറങ്ങിപ്പോയിട്ടും അക്രമികളെ പിടികൂടുന്നതിന് അവര്‍ക്ക് സാധിച്ചില്ല എന്നത് അവര്‍ക്ക് ആര്‍.എസ്.എസ്. ഗുണ്ടകളോടുള്ള വിധേയത്വമാണ് സൂചിപ്പിക്കുന്നത്.
ഇതിനിടെ ആക്രമണത്തിനിരയായവരുടെ മൊഴിയെടുക്കാന്‍ വന്ന മലപ്പുറം സ്‌റ്റേഷനിലെ എ.എസ്.ഐയും സിവില്‍ പൊലീസ് ഓഫീസറും ആര്‍.എസ്.എസുകാരുടെ ഭാഷയിലും ശബ്ദത്തിലുമാണ് സംസാരിച്ചതെന്നും മനസ്സിലാകുന്നു. അതുകൊണ്ടുതന്നെ അവിടെ പ്രശ്‌നങ്ങളുണ്ടാക്കിയതും പ്രതിഷേധത്തിനടയാക്കിയതും സ്വാഭാവികമാണ്. ഒടുവില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി സുരേഷ് എടപ്പാളിന്റെയും ചന്ദ്രിക ബ്യൂറോ ചീഫ് അനീഷ് ചാലിയാറിന്റെയും സാന്നിധ്യത്തിലാണ് അക്രമത്തിനിരയായ മാധ്യമപ്രവര്‍ത്തകന്‍ ഫുആദിന്റെ മൊഴി രേഖപ്പെടുത്തിയത്.
മഞ്ചേരി റോഡില്‍ നിന്ന് കുന്നുമ്മല്‍ ഭാഗത്തേക്ക് വന്ന ആര്‍എസ്എസ് പ്രകടനത്തിനിടെ ഗതാഗത കുരുക്കുണ്ടായപ്പോള്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ തറയില്‍ ഫവാസ് പ്രകടനക്കാര്‍ക്ക് സമീപത്തു കൂടെ പോകാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫവാസിനെ കൈകാര്യം ചെയ്യുകയായിരുന്നു. കഴുത്തില്‍ പിടിച്ച് തള്ളുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് മനസ്സിലാകുന്നത്. ഈ സമയം പ്രസ് ക്ലബിലുണ്ടായിരുന്ന ഫുവാദ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഏതാനും പേര്‍ പാഞ്ഞടുത്ത് ചവിട്ടുകയും മൊബൈല്‍ പിടിച്ചു വാങ്ങി പോവുകയായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടക്കുമ്പോള്‍ വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണ് പ്രകടനത്തോടൊപ്പം ഉണ്ടായിരുന്നത് എന്നതും ആര്‍.എസ്.എസുകാര്‍ക്ക് തുണയായി.
ആര്‍.എസ്.എസുകാര്‍ ഒരു മാധ്യമപ്രവര്‍ത്തകനെ അക്രമിച്ചു എന്നതിലപ്പുറം അത് മാധ്യമപ്രവര്‍ത്തകരുടെ സംഗമവേദിയായ പ്രസ്‌ക്ലബിലെത്തി അക്രമിച്ചുവെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വീണ്ടും വര്‍ധിപ്പിക്കുകയാണ്. തങ്ങള്‍ക്ക് ഓശാന പാടാത്ത മാധ്യമപ്രവര്‍ത്തകരേയും മാധ്യമ സ്ഥാപനങ്ങളേയും അക്രമത്തിന്റെ വാളുകൊണ്ട് നിലക്കുനിര്‍ത്തുക എന്നത് സംഘപരിവാര്‍ സംഘടനകള്‍ ദേശീയ തലത്തില്‍ തന്നെ നടപ്പാക്കിവരുന്ന രീതിയാണ്.
ഉത്തരേന്ത്യയില്‍ ഇത് സര്‍വ്വസാധാരണമെങ്കിലും കേരളം പോലുള്ള ഉയര്‍ന്ന സാക്ഷരതയുള്ള ജനങ്ങള്‍ക്കിടയിലും സംഘപരിവാര്‍ കാടത്തം ശക്തിപ്രാപിച്ചിരിക്കുന്നുവെന്ന് വിളിച്ചുപറയുകയാണ് മലപ്പുറം പ്രസ്‌ക്ലബിന്റെ ചുമരുകള്‍. ഈ കാടത്തത്തിനു കരുത്തുപകരുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളാണെന്നത് ഇക്കാര്യത്തിലുള്ള ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പൊലിസ് സംവിധാനത്തെ ഒന്നടങ്കം സംഘപരിവാര്‍ സംവിധാനത്തിലേക്ക് പറിച്ചുനടാന്‍ ശ്രമങ്ങള്‍ നടക്കുന്നത് ഇത് ആദ്യമൊന്നുമല്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് പുതുപ്പള്ളിത്തെരുവെന്ന ഗ്രാമത്തില്‍ കളിച്ചുകൊണ്ടിരുന്ന സിറാജുന്നിസയെന്ന കുരുന്നിനുനേരെ നിറയൊഴിക്കാന്‍ ആക്രോശിച്ച രക്തദാഹിയാണ് ഇപ്പോഴും പൊലിസിനെ നിയന്ത്രിക്കുന്നതെന്നത് ഇരട്ടചങ്കുള്ളവരും അതിലേറെ ചങ്കുള്ളവരും അറിയാത്തതൊന്നുമല്ലല്ലോ.
എനിക്ക് മുസ്‌ലിം ബാസ്റ്റാഡ്‌സിന്റെ ശവം വേണമെന്ന് വയര്‍ലെസ്സിലൂടെ ആക്രോശിച്ച രമന്‍ശ്രീവാസ്തവയുടെ ശബ്ദം ശ്രവിച്ച രാഷ്ട്രീയ നേതൃത്വവും ഭരണ നേതൃത്വവും ഇന്നും ആ ഓര്‍മ്മകളുമായി ജീവിക്കുന്നു. അന്ന് പൊലിസില്‍ ഒരു രമന്‍ശ്രീവാസ്തവയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് നൂറുകണക്കിന് രമന്‍ശ്രീവാസ്തവമാരാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നു മലപ്പുറം പ്രസ്‌ക്ലബിലെ സംഭവം.
അക്രമം ഇനി എപ്പോള്‍ എവിടെ എങ്ങിനെ ഉണ്ടാകുമെന്നൊന്നും പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്കാണ് രാജ്യം പോകുന്നത്. കുളംകലക്കി മീന്‍ പിടിക്കാന്‍ തീരുമാനിച്ചിറങ്ങിയിരിക്കുന്ന സംഘപരിവാറുകാര്‍ പല വേഷത്തില്‍ പല സ്ഥലങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്നുവെന്ന് സമൂഹം തിരിച്ചറിയാന്‍ വൈകുന്നേടത്തോളം പ്രസ്‌ക്ലബിലെ അക്രമം പല ഭാഗങ്ങളിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
വിദ്യഭ്യാസ സ്ഥാപനങ്ങളില്‍, ആതുരാലയങ്ങളില്‍, വിവിധ സേവനകേന്ദ്രങ്ങളില്‍, വ്യവസായ സ്ഥാപനങ്ങളില്‍, എന്തിനേറെ മാധ്യമ സ്ഥാപനങ്ങളില്‍വരെ പരിവാര്‍ ചാരന്‍മാര്‍ നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ ശത്രുപക്ഷത്ത് ലിസ്റ്റ് ചെയ്തിട്ടുള്ള ജനവിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള എല്ലാ അവസരങ്ങളും അവര്‍ കൃത്യമായി ഉപയോഗപ്പെടുത്തുമത്രെ. ഇത്തരം കാര്യങ്ങള്‍ ജനങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കാന്‍ ബാദ്ധ്യതയുള്ള മാധ്യമങ്ങളില്‍ മേധാവികളായി മേല്‍പ്പറഞ്ഞ ചാരന്‍മാര്‍ ജോലി ചെയ്യുമ്പോള്‍ ആ കാര്യത്തില്‍ പിന്നെയൊരു ചിന്തയ്ക്ക് സ്ഥാനമില്ലല്ലോ. വാര്‍ത്തകളെ വളച്ചൊടിച്ച് തങ്ങള്‍ക്കനുകൂലമാക്കുക, വാര്‍ത്തകളെ ഇല്ലാതാക്കുക, തെറ്റായ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുക എന്നീ കാര്യങ്ങളൊക്കെ അവര്‍ ഭംഗിയായി ചെയ്യുമത്രെ.
ഇനി ഒരു കാര്യത്തില്‍ മാത്രമെ ആശങ്കയുള്ളൂ. കൂടെയിരുന്ന് ജോലി ചെയ്യുന്നതിനിടയില്‍ സംഘപരിവാര്‍ സെല്ലുകാരില്‍ നിന്നുള്ള ആക്രമണം എപ്പോള്‍ എങ്ങനെ നടക്കുമെന്ന കാര്യത്തില്‍ മാത്രമാണത്. പോരാത്തതിനു ഈ അക്രമം വീടുകളിലേക്ക് വ്യാപിക്കുന്ന കാലവും വിദൂരമല്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago