HOME
DETAILS
MAL
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴ
backup
May 05 2018 | 00:05 AM
കോഴിക്കോട്: അസാധാരണമായ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്നു രാവിലെവരെ ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. 24 മണിക്കൂറില്‍ 7 മുതല്‍ 11 സെ.മി വരെയാണ് മഴലഭിക്കുക. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
അസാധാരണമായ രീതിയില്‍ ചക്രവാതചുഴികള്‍ രൂപപ്പെട്ടതാണ് കനത്ത മഴയ്ക്ക് കാരണമാകുന്നത്. ഇന്നലെ ആറിടങ്ങളില്‍ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം കേരളത്തില്‍ മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ചക്രവാതചുഴികളെ കോര്‍ത്തിണക്കി ന്യൂനമര്‍ദ പാത്തികളും രൂപപ്പെട്ടതാണ് വ്യാപകമായ മഴയ്ക്ക് കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."