കര്‍ഷകക്ഷേമ ബോര്‍ഡ്: ബില്‍ അവതരണം നിയമസഭാ സമ്മേളനത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള ബില്‍ തയാറായി. കൃഷിവകുപ്പ് തയാറാക്കിയ കരട് ബില്‍ ധനകാര്യ വകുപ്പിന്റെ സൂക്ഷ്മ പരിശോധനക്കു ശേഷം നിയമവകുപ്പിനു കൈമാറിയിരുന്നു. ഇതാണ് പിഴവുകള്‍ തീര്‍ത്ത് നിയമസഭയില്‍ അവതരിപ്പിക്കാന്‍ പാകത്തിന് പൂര്‍ണരൂപത്തിലേക്ക് നിയമവകുപ്പ് മാറ്റിയിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുകയും നിയമമാക്കുകയും ചെയ്യാനാണ് കൃഷിവകുപ്പിന്റെ ശ്രമം.
ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ബോര്‍ഡാണ് കര്‍ഷകക്ഷേമ ബോര്‍ഡിനായി ബില്‍ വിഭാവനം ചെയ്തിട്ടുള്ളത്. 60 വയസ് പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍, പിന്നാക്കം നില്‍ക്കുന്ന അംഗങ്ങള്‍ക്കോ അവരുടെ മക്കള്‍ക്കോ വിവാഹ ധനസഹായം, കുടുംബപെന്‍ഷനും മരണാനന്തര ആനുകൂല്യങ്ങളും, അവശതാ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ കര്‍ഷകക്ഷേമ ബോര്‍ഡിലൂടെ ലഭ്യമാക്കുന്നതിന് ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."