മലപ്പുറം ഉപതെരെഞ്ഞെടുപ്പ് സജീവമായി ചര്‍ച്ചകള്‍
കൊണ്ടോട്ടി: മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും മുഖ്യ പ്രചാരണ ആയുധമാക്കാനൊരുങ്ങുന്നത് കരിപ്പൂര്‍ വിമാനത്താവളവും കരിപ്പൂര്‍ ഹജ്ജ് ഹൗസും. വിമാനത്താവളത്തിന്റെ പരിതാപകരമായ അവസ്ഥയും ഹജ്ജ് ഹൗസ് നോക്കുകുത്തിയാകുന്നതും പ്രധാന മുന്നണികള്‍ക്കൊപ്പം ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികളും പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കും.
കേന്ദ്ര സര്‍ക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിക്കുന്നതിനെതിരേ യു.ഡി.എഫും എല്‍.ഡി.എഫും വിവിധ സമരമുറകളുമായി ഇതിനകം രംഗത്തുണ്ട്. ഇതിനു പുറമേ എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയവയും സമരപാതയിലാണ്. കരിപ്പൂര്‍ റണ്‍വേ റീകാര്‍പറ്റിങ് പൂര്‍ത്തിയാക്കിയിട്ടും വലിയ വിമാനങ്ങള്‍ക്കും ഹജ്ജ് സര്‍വിസിനും അനുമതി നല്‍കാത്തതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയാണെന്നാണ് ആരോപണം. എന്നാല്‍, വിമാനത്താവള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തുന്നുവെന്നും ആരോപണമുണ്ട്. നേരത്തെ, യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനായിരുന്നില്ല. കരിപ്പൂര്‍ വിമാനത്താവള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളെക്കുറിച്ച് തുറന്നടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
കരിപ്പൂരില്‍നിന്നു ഹജ്ജ് യാത്ര പുനഃസ്ഥാപിക്കാനാകാത്തതും പ്രധാന ചര്‍ച്ചയാകും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ പുറപ്പെടുന്ന രണ്ടാമത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍നിന്നു നെടുമ്പാശ്ശേരിയിലേക്കു മാറ്റിയതുമൂലം തീര്‍ഥാടകര്‍ക്ക് അസൗകര്യങ്ങളും പ്രയാസങ്ങളുമുണ്ട്. ഹജ്ജ് തീര്‍ഥാടകരില്‍ 82 ശതമാനവും മലബാര്‍ മേഖലയില്‍നിന്നുള്ളവരാണ്.
റണ്‍വേ നവീകരണത്തിന്റെ പേരില്‍ രണ്ടു വര്‍ഷമായി നെടുമ്പാശ്ശേരിയിലേക്കു മാറ്റിയ ഹജ്ജ് സര്‍വിസ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇതോടെ കോടികള്‍ മുടക്കി നിര്‍മിച്ച ഹജ്ജ് ഹൗസും നോക്കുകുത്തിയാകുകയാണ്. മുസ്‌ലിംലീഗും കോണ്‍ഗ്രസും ഇതിനകം കരിപ്പൂര്‍ വിഷയത്തില്‍ സമരപാതയിലുണ്ട്. രണ്ടാഴ്ച മുന്‍പാണ് മേഖലയിലെ ജനപ്രതിനിധികളുടെ സമരം കരിപ്പൂരില്‍ നടന്നത്. യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി കരിപ്പൂരില്‍ നിശാസമരം നടത്തിവരികയാണ്. വെല്‍ഫയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവരും സമരത്തിലാണ്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുന്നേ പ്രചാരണം സജീവം
മലപ്പുറം: ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രധാനമായും പ്രചാരണം നടക്കുന്നത്. വോട്ടഭ്യാര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഗാനങ്ങളും ശബ്ദസന്ദേശങ്ങളുമായി വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ സൈബര്‍പോരാളികള്‍ സജീവമാണ്. സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ഊഹാപോഹങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ഉയര്‍ന്നുകഴിഞ്ഞു. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ഇനി ഒരു ദിവസംമാത്രമാണ് ബാക്കിയുള്ളത്. ഇതു മുന്നില്‍കണ്ട് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ വിട്ടുപോയവരെ തെരഞ്ഞുപിടിച്ചു ചേര്‍ക്കുന്ന തിരക്കിലാണിപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും താഴേതട്ടിലുള്ള പ്രവര്‍ത്തകര്‍. പേരു ചേര്‍ക്കാന്‍ വിട്ടുപോയവരെ കണ്ടെത്തി ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ് കമ്മിറ്റികള്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൂത്ത് കമ്മിറ്റി രൂപീകരണ പ്രവര്‍ത്തനങ്ങളും സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."