HOME
DETAILS

ശബ്ദമില്ലാത്ത ലോകത്തു നിന്ന് തിരികെയെത്തിയ കുട്ടികള്‍ മന്ത്രിയെ കാണാനെത്തി

  
backup
May 05 2018 | 01:05 AM

%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%bf


തിരുവനന്തപുരം: സര്‍ക്കാരിന്റെ ധ്വനി പദ്ധതിയിലൂടെ കേള്‍വി ശക്തി തിരിച്ചു കിട്ടിയ കുട്ടികള്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ കണ്ട് സന്തോഷം പങ്കുവച്ചു. കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേള്‍വി ശക്തി തിരിച്ച് കിട്ടിയ 13 കുട്ടികളും അവരുടെ രക്ഷിതാക്കളും മന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ചത്. ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
കേള്‍വി ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട 58 കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ധ്വനി പദ്ധതിയിലൂടെ പുതിയ ജീവിതം ലഭിച്ചത്. ബാക്കിയുള്ള അപേക്ഷകരെക്കൂടി ഉടന്‍ പരിഗണിക്കും. കുട്ടികളുടെ പഠനം തുടരുന്നതിനും ഭാവി സുരക്ഷിതമാക്കാനും ഇത് സഹായിക്കും. എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിയട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ഫെബിന്‍ ഫാത്തിമ എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി മന്ത്രി കെ.കെ. ശൈലജയെ മുന്‍പ് കാണാനെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവമറിയുന്നത്. 15 വര്‍ഷം മുന്‍പ് കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്തിരുന്നതാണ് ഫെബിന്‍. എന്നാല്‍ എന്‍ജിനീയറിങിന് എന്‍ട്രന്‍സ് എഴുതുന്ന സമയത്താണ് ഫെബിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെവിയില്‍ ഘടിപ്പിച്ച മെഷീന്റെ പ്രോസസര്‍ നശിച്ചെന്നും പുതിയത് ഘടിപ്പിക്കാന്‍ 5 ലക്ഷം രൂപയാകുമെന്നും മനസിലായത്.
നിര്‍ധന കുടുംബത്തിലുള്ള തനിക്കിത് താങ്ങാന്‍ പറ്റില്ലെന്നും കേള്‍വി പോയാല്‍ തന്റെ പഠനം നിലയ്ക്കുമെന്നും ഫെബിന്‍ മന്ത്രിയെ ധരിപ്പിച്ചു. ഉടന്‍ തന്നെ മന്ത്രി ഇക്കാര്യത്തില്‍ ഇടപെടുകയും ഫെബിന്റെ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് പ്രോസസര്‍ വാങ്ങി നല്‍കുയും ചെയതു.
ഫെബിനെപ്പോലെ പല കുട്ടികളും ഈ ബുദ്ധിമുട്ടനുഭവിക്കുന്നു എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ധ്വനി പദ്ധതി ആവിഷ്‌കരിച്ചത്. ജന്മനാ കേള്‍വി ശക്തിയില്ലാത്ത കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ കേള്‍വി ശക്തി ലഭ്യമാക്കുന്ന പദ്ധതി പ്രകാരം നിരവധി കുട്ടികള്‍ക്കാണ് സ്പിന്റ് മെഷീന്‍ ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേള്‍വി ശക്തി തിരിച്ച് കിട്ടിയത്. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ കോക്ലിയര്‍ കമ്പനി നിര്‍ത്തലായതോടെ ഈ മെഷീന്റെ പ്രോസസര്‍ ലഭ്യമല്ലാതായി.


സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതി വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളവയായിരുന്നു ഇവയെല്ലാം. കുട്ടികളുടെ ചെവിയില്‍ ഘടിപ്പിച്ചിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള പല മെഷീനും പ്രവര്‍ത്തന രഹിതമായതോടെ സ്വന്തം നിലയില്‍ 5 ലക്ഷം രൂപ മുടക്കി പ്രോസസര്‍ വാങ്ങേണ്ട അവസ്ഥയുമായി. ഇത് മാറ്റി വച്ചില്ലെങ്കില്‍ കേള്‍വിശക്തി എന്നെന്നേക്കുമായി അവസാനിക്കുന്ന അവസ്ഥയായിരുന്നു. അങ്ങനെ ശബ്ദമില്ലാത്ത ലോകത്തേയ്ക്ക് പോയ 58 കുട്ടികളെയാണ് ധ്വനി പദ്ധതയിലൂടെ തിരികെ കൊണ്ടുവന്നത്.
സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബിജു, രക്ഷാധികാരി സിമി ജെറി, തിരുവനന്തപുരം ജോ. സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ കുട്ടികള്‍ക്കൊപ്പം എത്തിയിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago