HOME
DETAILS
MAL
പയ്യനാട് കമ്മ്യൂണിറ്റി ഹാള്‍ നഗരസഭ പൂട്ടിയിട്ടു
backup
March 11 2017 | 22:03 PM
മഞ്ചേരി: ലേലത്തുക അടവാക്കാത്തതിനെ തുടര്‍ന്നു മഞ്ചേരി നഗരസഭയ്ക്കു കീഴിലുള്ള പയ്യനാട് കമ്മ്യൂണിറ്റി ഹാള്‍ നഗരസഭ പൂട്ടിയിട്ടു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് നഗരസഭ ഉദ്യോഗസ്ഥരുടെ നടപടി.
കഴിഞ്ഞ മാര്‍ച്ചിലാണ് നഗരസഭ കമ്മ്യൂണിറ്റി ഹാള്‍ ലേലത്തിനു നല്‍കിയിരുന്നത്. ലേലസമയത്ത് ഒന്നര ലക്ഷം രൂപ അടക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള തുക അടവാക്കാത്തതിനെ തുടര്‍ന്നു കഴിഞ്ഞയാഴ്ച നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു.
അതിനു ശേഷവും തുക അടക്കാത്തതിനാലാണ് നഗരസഭ അധികൃതര്‍ പയ്യനാട്ടെത്തി ഹാള്‍ സീല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."