സഊദിയില്‍ ചരിത്ര സ്മാരകങ്ങള്‍ അടച്ചു
റിയാദ്: സഊദിയിലെ പുരാതന ചരിത്ര സ്ഥലങ്ങളായ അല്‍ ഉലയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് അടച്ചു. ചരിത്ര പ്രാധാന്യമുള്ള മദാഇന്‍ സ്വാലിഹ്, അല്‍ ഖരീബ , ജബല്‍ അല്‍ ഹിക്മ അടക്കമുള്ള അല്‍ ഉലയിലെ ചരിത്രസ്മാരകങ്ങളാണ് 2020 വരെ അധികൃതര്‍ അടച്ചത്. അല്‍ ഉലാ റോയല്‍ കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും വേണ്ടിയാണ് കേന്ദ്രങ്ങള്‍ അടച്ചത്. ആറു മാസം മുന്‍പ് മുതല്‍ തന്നെ മദാഇന്‍ സ്വാലിഹ് താത്കാലികമായി സന്ദര്‍ശകരെ പ്രവേശിപ്പിച്ചിരുന്നില്ല. അല്‍ ഉലയിലെ പൈതൃക സ്മാരകങ്ങളുടെ സംരക്ഷണാര്‍ഥം സുപ്രധാന ഗവേഷണങ്ങള്‍ നടക്കുന്നതിനാലാണ് ഈ നടപടി.
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്ര ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന അല്‍ ഉലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ കഴിഞ്ഞ കാല മനുഷ്യ നിര്‍മ്മിതകളെ കുറിച്ചും പ്രവൃത്തികളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഗവേഷണങ്ങളുമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."