മലബാര്‍ സാംസ്കാരിക പൈതൃകോത്സവം ഏപ്രിലില്‍
കണ്ണൂര്‍: മലബാറിന്റ നാടോടി, ഗോത്ര, ശാസ്ത്രീയ, അനുഷ്ഠാന കലകളുടെ വൈവിധ്യമാര്‍ന്ന അവതരണവുമായി മലബാര്‍ സാംസ്കാരിക പൈതൃകോത്സവം ഏപ്രില്‍ അവസാന വാരം കണ്ണൂരില്‍ സംഘടിപ്പിക്കും. പുരാവസ്തു, പുരാരേഖ, മ്യുസിയം, സാംസ്കാരിക വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്നുനാള്‍ നീളുന്ന പരിപാടി. മലബാറിന്റെ നാടോടി ഗോത്ര അനുഷ്ഠാന കലാരൂപങ്ങള്‍, രംഗകല, ശാസ്ത്രീയ കലകള്‍ എന്നിവയുടെ അവതരണം, ഭക്ഷ്യമേള, തൊഴില്‍ പ്രദര്‍ശനം, സെമിനാര്‍, ചലച്ചിത്രോത്സവം, ആയോധനകലകള്‍, സാംസ്കാരിക കാഴ്ചകള്‍, പൈതൃക സമ്പത്തായ പുരാവസ്തുക്കളും, പുരാരേഖകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ഒരുക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്തു. പ്രമോദ് പയ്യന്നൂര്‍, മേയര്‍ ഇ.പി ലത, കെ.വി സുമേഷ്, എന്‍ ചന്ദ്രന്, വെള്ളോറ രാജന്, സി സീനത്ത്, ബാബു ഗോപിനാഥ്, വി രാജേഷ് പ്രേം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."