HOME
DETAILS
MAL
കൊറിയന്‍ സമയങ്ങള്‍ ഏകീകരിച്ചു
backup
May 05 2018 | 01:05 AM
വാഷിങ്ടണ്‍/സിയൂള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള തിയതിയും സ്ഥലവും നിശ്ചയിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.
കിമ്മുമായുള്ള ചരിത്രപരമായ കൂടിക്കാഴ്ച ഈ മാസം തന്നെയുണ്ടാകുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയുമായി അഭിപ്രായ ഭിന്നത നിലനിന്ന ആണവായുധം അടക്കമുള്ള വിഷയങ്ങളില്‍ നിലപാട് മയപ്പെടുത്താന്‍ ഉ.കൊറിയ തയാറായ പശ്ചാത്തലത്തിലാണു തിയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്.
അതിനിടെ, കൊറിയന്‍ സമയങ്ങള്‍ ഏകീകരിക്കാന്‍ നടപടിയായി. ദ.കൊറിയന്‍ സമയവുമായി ഏകീകരിക്കാനായി ഉ.കൊറിയ 30 മിനിറ്റ് മുന്നോട്ട് മാറ്റുകയാണു ചെയ്തത്. കഴിഞ്ഞയാഴ്ച സമാപിച്ച ചരിത്രപരമായ ഉച്ചകോടിയുടെ തുടര്‍ച്ചയായായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."