HOME
DETAILS
MAL
പ്രീമിയം വര്‍ധവ് പിന്‍വലിക്കണം: എസ്.ടി.യു
backup
March 11 2017 | 23:03 PM
കാസര്‍കോട്: മോട്ടോര്‍ മേഖലയില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയം തുക ക്രമാതീതമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് എസ്.ടി.യു മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ ഫെഡറേഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. യോഗം എസ്.ടി.യു ദേശീയ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കെ.എം.എ ഖാദര്‍ അധ്യക്ഷനായി. സുബൈര്‍, വി.എം മുനീര്‍, അബ്ദുല്‍ റഹ്മാന്‍, ഷരീഫ്, മുത്തലിബ് സംബന്ധിച്ചു. റിട്ടേണിങ് ഓഫിസര്‍ ബി.കെ അബ്ദുല്‍ സമദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: സുബൈര്‍ മാര (പ്രസിഡന്റ്), കെ.എം.എ ഖാദര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."