വയോധികരെ മാതാപിതാക്കളായി കാണണം: ഐ.ജി
കണ്ണൂര്‍: ഒറ്റപ്പെട്ടു ജീവിക്കുന്ന വയോധികരോട് തങ്ങളുടെ അച്ഛനമ്മമാരെപോലെ പെരുമാറാന്‍ പൊലിസുകാര്‍ തയാറാകണമെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി മഹിപാല്‍ യാദവ്.
കേരള പൊലിസിന്റെ ജനമൈത്രി സുരക്ഷാപദ്ധതിയുടെ റെയ്ഞ്ച് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഹനപരിശോധനാ സമയത്ത് പൊലിസുകാര്‍ മാന്യവാക്കുകള്‍ ഉപയോഗിച്ച് പെരുമാറണം. കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുത്. ശാസ്ത്രീയവും ആധുനികവുമായ ചോദ്യം ചെയ്യലുകള്‍ മാത്രമെ പാടുള്ളൂ. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും വലിയരീതിയില്‍ പൊലിസ് വ്യൂഹം എത്തുന്നത് ജനങ്ങളെ ഭയപ്പെടുത്താനെ ഉപകരിക്കൂ. ജനങ്ങളോട് ശത്രുതയോടെ പെരുമാറരുതെന്നും വിദ്യാര്‍ഥികളോട് മാന്യമായ പെരുമാറ്റം അനിവാര്യമായ കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പൊലിസ് മേധാവി ശിവവിക്രം, പൊതുപ്രവര്‍ത്തകന്‍ ഭാസ്‌കര പൊതുവാള്‍, പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. ഇന്നു തളിപ്പമ്പ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍, എസ്.പി എന്‍ സുരേഷ് ബാബു എന്നിവര്‍ ക്ലാസെടുക്കും. റെയ്ഞ്ചിലെ 250 ഓളം ഉദ്യോഗസ്ഥരാണ് ക്ലാസില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."