HOME
DETAILS
MAL
ലഹരിക്കെതിരെ ബോധവല്‍ക്കരണം
backup
June 22 2016 | 23:06 PM
കണ്ണൂര്‍: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കോളജ് ഹൈസ്കൂള്‍ തലങ്ങളില്‍ മൂന്നുമാസത്തെ ബോധവല്‍ക്കരണം നടത്താന്‍ കേരള മദ്യനിരോധന സമിതി ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ലഹരിക്കെതിരെ വിദ്യാര്‍ഥികളെ അണിനിരത്തി സ്വയം ശുദ്ധീകരിക്കാനും സാമൂഹ്യശുദ്ധീകരണത്തിനു പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് 'അതിജീവനയാത്ര' എന്ന പേരിലാണു ബോധവല്കരണ യാത്ര സംഘടിപ്പിക്കുക. 26നു തോട്ടട സമാജ്വാദി കോളനിയില്‍ വിദ്യാര്‍ഥികളോടൊപ്പം സംവാദം നടത്തി പരിപാടിക്കു തുടക്കമാകും. എക്സൈസ് പൊലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. യോഗത്തില്‍ പ്രസിഡന്റ് ടി.പി.ആര് നാഥ് അധ്യക്ഷനായി. സെക്രട്ടറി ദിനു മൊട്ടമ്മല്‍, രാജന് തീയറേത്ത്, ഐ.സി മേരി, കെ.പി അബ്ദുല്‍അസീസ്, വി.ജെ തോമസ്, പ്രൊഫ. എം.ജി മേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."