HOME
DETAILS
MAL
വേനല് പെയ്യുന്നു
ADVERTISEMENT
backup
March 12 2017 | 00:03 AM
ഉച്ചവെയില് തിന്നുന്ന
പക്ഷി തണല് തേടുന്നു
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്.
കരള് കൊത്തിവലിക്കുന്ന
ദാഹം കിണറ്റിന്കരയില് നിന്ന്
തൊട്ടിക്കൊപ്പം ആഴം തിരയുന്നു.
ഇലയുണങ്ങിയ
ഒറ്റമരക്കൊമ്പിലിരുന്നൊരു
കുരുവി
ദാഹം തീര്ന്ന പകലുകളെ
സ്വപ്നം കാണുന്നു.
ക്ഷയിച്ചു പോയ
തറവാട്ടു കാരണവരെപ്പോലെ
ഒരു മീന് പുഴക്കരയില്
കിടന്നു പിടയ്ക്കുന്നു.
വെയില് തിന്ന് തീര്ക്കുന്ന
സങ്കടത്താല് വേനലവധി
കരണം മറിയാനാകാതെ
കുളക്കടവില്
കൂനിക്കൂടിയിരിക്കുന്നു.
വിണ്ടുപോയ പകലുകളെ
മഞ്ഞവെയില് രാത്രിയിലേക്ക്
വഴി നടത്തുന്നു.
വിരുന്നു വന്ന
വിങ്ങല് പാതിരാവിനെ വിയര്പ്പിക്കുന്നു.
സ്വപ്നങ്ങളിലെ
മഴയ്ക്കു മുകളിലും
വെയിലറച്ച് തുടങ്ങിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
Kerala
• 25 minutes agoഓണക്കാലത്ത് വിലക്കയറ്റം തടയാന് സര്ക്കാര് ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര് അനില്
Kerala
• 31 minutes agoരാജ്യത്ത് ആര്ക്കും എംപോക്സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
National
• an hour agoഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• an hour agoസ്കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്ഷത്തിലേക്ക്; ലോകത്തിനു മുന്നില് ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്ഥികള്
International
• 2 hours agoനിവിന് പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്മാര്ക്കെതിരെ കേസ്
Kerala
• 2 hours ago'നിങ്ങള് ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില് എന്താണ് പുരട്ടാറ്' പശിമ ബംഗാള് മെഡിക്കല് കോളജിലെ വൈവ ചോദ്യങ്ങള് ഇങ്ങനെ
National
• 2 hours agoവാഹനാപകടത്തില് പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
uae
• 2 hours agoയുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകന് രഞ്ജിതിന് മുന്കൂര് ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി
Kerala
• 3 hours agoകാഫിര് സ്ക്രീന് ഷോട്ട് കേസ്: അന്വേഷണം വേഗത്തില് പൂര്ത്തിയാക്കണമെന്ന് പൊലിസിനോട് ഹൈക്കോടതി
Kerala
• 4 hours agoADVERTISEMENT