HOME
DETAILS

താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് അധിക തുക ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്ര ഹജ്ജ് സംഘം

  
backup
March 12 2017 | 00:03 AM

hajj-service-extra-charge-issue-news-spm

ജിദ്ദ: മിന, അറഫ, മുസദലിഫ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കൊരുക്കുന്ന താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സൗത്ത് ഏഷ്യന്‍ ഹജ്ജ് മുഅസ്സസയുമായി ഇന്ത്യന്‍ ഹജ്ജ് സംഘം ചര്‍ച്ച നടത്തി. താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് അധിക തുക ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. മക്കയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീറും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസര്‍, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ അത്താഉറഹ്മാന്‍, അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സുലമായ മുഹമ്മദ് ശാഹിദ് ആലം തുടങ്ങിയവര്‍ പങ്കെടുത്തു.

നിലവില്‍ ഹാജിമാര്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് 850 റിയാലാണ് ഈടാക്കുന്നത്. അത് 1150 റിയാലായി വര്‍ധിപ്പിക്കണമെന്നാണ് മുഅസ്സസ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം സഊദി നിയമങ്ങള്‍ക്കനുസൃതമായി മുഅസ്സസ നല്‍കേണ്ട ഉത്തരവാദിത്തങ്ങളാണെന്ന നിലപാടാണ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇ.ടിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സ്വീകരിച്ചത്. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാട് താമസിയാതെ എടുക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

മിനായില്‍ പരമ്പരാഗതമായുള്ള സ്ഥലത്തു തന്നെ താമസം, മിനായില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കല്‍, കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കല്‍ തുടങ്ങിയ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ അധിക നിരക്ക് നല്‍കണമെന്നാണ് മുഅസ്സസ ആവശ്യപ്പെടുന്നത്. ഹാജിമാര്‍ക്ക് സുരക്ഷിതമായും സുഗമമായും ഹജ്ജ് നിര്‍വഹിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികളാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സ്വീകരിച്ചുവരുന്നതെന്നും ഇ.ടി പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഘം മക്കയിലെത്തിയത്.

ഇന്ന് മദീനയിലേക്കു പോകുന്ന സംഘം ഹാജിമാരുടെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രധാനമായും വിലയിരുത്തുക.
മക്കയില്‍നിന്ന് ഹാജിമാരുടെ മദീനയിലേക്കുള്ള യാത്രക്കുപയോഗിക്കുന്ന ബസ്സുകളില്‍ പലതിലും അസൗകര്യങ്ങളുണ്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago