മിന്നലേറ്റ് രണ്ട് പശുക്കള്‍ ചത്തു
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താനില്‍ ഇടിമിന്നലേറ്റ് രണ്ട് പശുക്കള്‍ ചത്തു.
വെള്ളിയാഴ്ച സന്ധ്യയ്ക്ക് കിലുക്കത്തില്‍ തോമസിന്റെ തൊഴുത്തില്‍ നിന്നിരുന്ന രണ്ട് പശുക്കള്‍ക്കാണ് മിന്നലേറ്റത്. മൂന്ന് പശുക്കളും രണ്ട് പശുക്കുട്ടികളുമാണ് തൊഴുത്തില്‍ ഉണ്ടായിരുന്നത്. അതിശക്തമായ മിന്നലില്‍ രണ്ടു പശുക്കള്‍ തല്‍ക്ഷണം തൊഴുത്തില്‍ വീണ് ചാവുകയായിരുന്നു. രണ്ടെണ്ണവും ചെനനിറഞ്ഞവയായിരുന്നു. രണ്ടിനും കഴിഞ്ഞ പ്രസവത്തില്‍ പന്ത്രണ്ട് ലിറ്റര്‍ വീതം പാല് കിട്ടിയിരുന്നതാണ് . അറുപതിനായിരം രൂപ വീതം വില വരുന്ന പശുക്കളാണ് ചത്തത്. ചേലച്ചുവട് യൂനിയന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് വാങ്ങിയതാണ് പശുക്കള്‍. ഇതില്‍ ഒരു പശുവിനെ അടുത്ത കാലത്ത് വാങ്ങിയതാണ്. ഇതിനെ ഇന്‍ഷുര്‍ ചെയ്തിരുന്നില്ല. തോമസിന്റെ പ്രധാന വരുമാന മാര്‍ഗം കാലി വളര്‍ത്തലായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി മേഖലയായ പൊന്നെടുത്താനില്‍ കാലി വളര്‍ത്തല്‍ ഉപജീവനമാര്‍ഗമായി തിരഞ്ഞെടുത്ത നിരവധി കുടുംബങ്ങളുണ്ട്. കഞ്ഞിക്കുഴിയില്‍ നിന്നും വെറ്റിനറി സര്ജന് എത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. സംഭവ സമയത്ത് തോമസും ഭാര്യ ജിസ്മിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത് ഇവര്‍ അത്ഭുതകരമായി രക്ഷപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."