എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍വഴി സ്വയംതൊഴില്‍ പദ്ധതികള്‍
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍വഴി സര്‍ക്കാര്‍ വ്യത്യസ്ത സ്വയംതൊഴില്‍ പദ്ധതികള്‍ നടപ്പാക്കുന്നു. കെസ്‌റു, മള്‍ട്ടി പര്‍പ്പസ് സര്‍വിസ് സെന്റേഴ്‌സ് ജോബ് ക്ലബ്, ശരണ്യ തുടങ്ങിയവയാണ് പദ്ധതികള്‍. എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്.
കെസ്‌റു
അപേക്ഷകര്‍ വിദ്യാര്‍ഥികളാകരുത്. മാതൃഭാഷ എഴുതാനും വായിക്കാനും അറിയണം. പ്രായം 21നും 50നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. ഒരു ലക്ഷം രൂപ വായ്പ ലഭിക്കും. വായ്പയുടെ 20 ശതമാനം സബ്‌സിഡി ലഭിക്കും.
മള്‍ട്ടി പര്‍പ്പസ് സര്‍വിസ് സെന്റേഴ്‌സ് ജോബ് ക്ലബ്
പ്രായം 21നും 40നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.
ഓരോ ജോബ് ക്ലബിലും തിരഞ്ഞെടുക്കുന്ന തൊഴില്‍ അനുസരിച്ചു രണ്ടു പേരില്‍ കുറയാത്ത അംഗങ്ങള്‍ വീതം ഉണ്ടാകണം. പ്രൊജക്ട് തുക പരമാവധി 10 ലക്ഷം രൂപയായിരിക്കും.
പ്രൊജക്ട് തുകയുടെ 25 ശതമാനം സബ്‌സിഡി ലഭിക്കും. പദ്ധതി ചെലവിന്റെ 10 ശതമാനം ഗുണഭോക്തൃ വിഹിതമായിരിക്കും.
ശരണ്യ
വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും ശയ്യാവലംബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡിന് പ്രോബ്ലം, കാന്‍സര്‍, മാനസിക രോഗം, ഹിമോഫീലിയ തുടങ്ങിയവ) ഭര്‍ത്താക്കന്മാരുള്ള അശരണരും തൊഴില്‍രഹിതരുമായ വനിതകള്‍ക്കും ഭര്‍ത്താവിനെ കാണാതായവര്‍ക്കും ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും 30 വയസ് കഴിഞ്ഞ അവിവാഹിതകള്‍ക്കും പട്ടികവര്‍ഗത്തിലെ അവിവാഹിതകളായ അമ്മമാര്‍ക്കും ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ് ഈ പദ്ധതി.
പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. പരമാവധി വായ്പ 50,000 രൂപ. 50 ശതമാനം സബ്‌സിഡി ലഭിക്കും. ബാക്കിതുക പലിശ രഹിത വായ്പയായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എപ്ലോയ്‌മെന്റ് ഓഫിസുമായി ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."