ഖത്തറില്‍ ഇനി വിസ മാറ്റം എളുപ്പം
ദോഹ: പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലായതോടെ വിസ മാറ്റം വളരെ എളുപ്പത്തിലായി. ഒരു കമ്പനിയില്‍നിന്ന് മറ്റൊരു കമ്പനിയിലേക്ക് വിസ മാറുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പ്രൊഫഷന്‍, ദേശം, ലിംഗം നിയന്ത്രണങ്ങള്‍ നേരത്തേ നീക്കം ചെയ്തിരുന്നു.
ഇതോടെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള ഏതാനും രാജ്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീങ്ങിയത്. ഇപ്പോള്‍ പ്രൊജക്ട് വിസകളുള്‍പ്പെടെ നിയന്ത്രണങ്ങളില്ലാത്ത വിസ മാറ്റമാണ് നടക്കുന്നത്. അതേസമയം, വീട്ടു വിസയിലുള്ളവര്‍ക്ക് കമ്പനി വിസയിലേക്കു മാറുന്നതിനുള്ള വിലക്ക് തുടരുന്നുണ്ട്.
രാജ്യത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനും സന്തുലിതാവസ്ഥ പാലിക്കുന്നതിനുമായാണ് ഏതാനും വര്‍ഷങ്ങളായി ഇന്ത്യ, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിസ മാറ്റം തടഞ്ഞിരുന്നത്.
ഇത് ചില കമ്പനികളില്‍ മാത്രമാണ് ബാധകമായിരുന്നത്. പ്രൊജ്ട് വിസകളില്‍ വരുന്നവര്‍ മറ്റു തൊഴില്‍ വിസകളിലേക്കു മാറുന്നതും തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വിസമാറ്റങ്ങള്‍ തടസമില്ലാതെ നടക്കുന്നു.
പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്ന ഏതാനും ആഴ്ചകളില്‍ നിബന്ധനകള്‍ യോജിക്കുന്ന വിസ ക്വാട്ടയുണ്ടെങ്കില്‍ മാത്രമേ മാറ്റം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍, രാജ്യത്തേ കമ്പനികള്‍ക്കും ജോലിക്കാര്‍ക്കും പ്രയാസകരമായ നിബന്ധന ഒഴിവാക്കുകയായിരുന്നു.
കമ്പനി പൂട്ടിപ്പോയും ജോലിയില്ലാതെയും പ്രൊജക്ട് തീര്‍ന്നും രാജ്യത്ത് തുടരേണ്ടി വരുന്നവര്‍ക്കെല്ലാം ഇളവ് ഗുണകരമായി. ജോലി മാറാന്‍ കഴിയാതെ രാജ്യത്ത് തുടരുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നതും വിസമാറ്റ ചട്ടത്തില്‍ ഇളവ് വരുത്താന്‍ പ്രേരണയായതിയി നിരീക്ഷിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."