HOME
DETAILS
MAL
വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴടങ്ങി
backup
May 05 2018 | 11:05 AM
ആലുവ: വരാപ്പുഴ സംഘര്‍ഷത്തിലെ യഥാര്‍ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പൊലിസിനെ വെട്ടിച്ചെത്തിയ പ്രതികള്‍ ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. സജിത്ത്, ബിപിന്‍, തുളസിദാസ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
ഇവര്‍ വീടാക്രമിച്ചതിനു പിന്നാലെയാണ് ഗൃഹനാഥനായ വാസുദേവന്‍ ജീവനൊടുക്കിയതും ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതും. ശ്രീജിത്ത് നിരപരാധിയാണെന്നും തങ്ങളുടെ സംഘത്തില്‍ അവനുണ്ടായിരുന്നില്ലെന്നും പ്രതികള്‍ വ്യക്തമാക്കി. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. പൊലിസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."