സ്ത്രീകള്‍ക്കെതിരേ അക്രമങ്ങള്‍: പരിഹാരം ബോധവത്ക്കരണമെന്ന്
പാലക്കാട്: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രങ്ങള്‍ക്ക് അറുതി വരുത്താന്‍ ധാര്‍മിക മൂല്യങ്ങളിലൂന്നിയ ശക്തമായ ബോധവത്കരണമാണ് പരിഹാരമെന്ന് കെ.എന്‍.എം ആഭിമുഖ്യത്തില്‍ പാലക്കാട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മുദാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു. വനിതാദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ ജനപ്രതിനിധികളുടെ ശിരോവസ്ത്രം അഴിപ്പിച്ചത് നിയമപാലകരാണെന്നത് ലജ്ജാകരമാണെന്നും സമ്മേളനം വിലയിരുത്തി. വസ്ത്ര സ്വാതന്ത്ര്യം ഹനിക്കല്‍ പൗരാവകാശത്തിന്റെ ലംഘനമാണ്.
സദാചാര പൊലിസ് ചമയുന്നവരും അതിനെതിരേ ചുംബന സമരം നടത്തുന്നവരും അസഹിഷ്ണുതയുടെ വക്താക്കളാണ്. ഫാസിസത്തിനെതിരേ മതേതര കക്ഷികളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇസ്‌ലാം സഹിഷ്ണുതയുടെ സന്ദേശം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മേളനം പി.പി ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. ശാഫി പറമ്പില്‍ എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. ഡോ. ഹുസൈന്‍ മടവൂര്‍, എം. സ്വാഹുദ്ധീന്‍ മദനി, അബ്ദുല്‍ മജീദ് സ്വലാഹി, ഡോ. ജാബിര്‍ അമാനി, എന്‍.എ.എം ഇസ്ഹാഖ് മൗലവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."