പൊലിസ് ഒത്തുകളി അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്
പാലക്കാട്: വാളയാറില്‍ സഹോദരിമാരായ രണ്ടു വിദ്യാര്‍ഥിനികള്‍ വത്യസ്ഥ സാഹചര്യങ്ങളിലായി വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതില്‍ പൊലിസ് കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സലിം ആവശ്യപ്പെട്ടു. പീഡനത്തിനിരയായി ദുരൂഹമായി മരണപ്പെട്ട വിദ്യാര്‍ഥിനികളുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണപ്പെട്ട രണ്ടുപേരും ലൈംഗിക പീഡനത്തിനു ഇരയായിട്ടുണ്ടെന്ന വസ്തുത വിദ്യാര്‍ഥിനികളുടെ മരണത്തിനു പിന്നില്‍ കൊലപാതകമാണെന്ന് സംശയമുണ്ടാക്കുന്നതാണ്.
പതിമൂന്നു വയസുകാരിയായ മൂത്ത സഹോദരി രണ്ടു മാസം മുമ്പ് കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹപരിശോധന നടത്തിയ ഡോ. ടി. പ്രിയദ കുട്ടി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കാട്ടി പൊലിസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വാളയാര്‍ പൊലിസ് ആരോപണ വിധേയനായ കുട്ടിയുടെ ബന്ധുവിനെ ചോദ്യംചെയ്തു വിട്ടയക്കുക മാത്രമാണുണ്ടായത്. ഈ വിഷയത്തില്‍ പൊലിസ് ജാഗ്രത പാലിച്ചിരുന്നുവെങ്കില്‍ ഇളയ സഹോദരിയുടെ നേരെയുണ്ടായ അതിക്രമവും മരണവും ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
പൊതു സമൂഹത്തില്‍ ന്നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാത്രമാണ് പൊലിസ് ഇപ്പോള്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളെ പ്രാദേശിക ഇടതു നേതാക്കളുടെ ഒത്താശയോടെ പൊലിസ് സംരക്ഷിക്കുകയാണ്. മരണത്തിനു കാരണക്കരായാവരെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയ്യാറായില്ലെകില്‍ ശക്തമായ സമരങ്ങളുമായി കാംപസ് ഫ്രണ്ട് രംഗത്ത് വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പി.എം മുഹമ്മദ് റിഫ, ജാഫര്‍ വിദ്യാര്‍ഥിനികളുടെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."