മദ്‌റസാ പാഠ്യപദ്ധതി പരിഷ്‌കരണം; ആറ്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് മാറ്റം
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ക്ക് മാറ്റം.
ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ ആറ്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് അടുത്ത അധ്യയനവര്‍ഷം മാറുന്നത്. സ്‌കൂള്‍വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ നാല്, അഞ്ച് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷവും ആറ്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ തൊട്ടടുത്ത അധ്യയന വര്‍ഷവുമാണ് മാറുക.
ആറാം ക്ലാസു മുതല്‍ 'അഖ്‌ലാഖി'ന് പകരം 'ദുറൂസുല്‍ ഇഹ്‌സാന്‍' എന്ന പേരില്‍ പുതിയ പാഠപുസ്തകമാണുണ്ടാവുക. മാറിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം റമദാനിനു ശേഷം റെയ്ഞ്ച് തലത്തില്‍ സംഘടിപ്പിക്കാന്‍ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള 'അസ്മി'യുടെ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."