റവന്യൂ വകുപ്പിന്റെ നിര്‍ദേശം
തിരുവനന്തപുരം: വില്ലേജ് ഓഫിസുകളില്‍ ചെരുപ്പഴിച്ചുവച്ച് കയറുന്നതിനെതിരേ റവന്യൂ വകുപ്പ്. പൊതുജനങ്ങള്‍ ചെരുപ്പൂരി ഓഫിസിനുള്ളില്‍ കയറുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം.
ഇതുസംബന്ധിച്ച് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദേശപ്രകാരം ലാന്റ് റവന്യു കമ്മിഷണറാണ് സര്‍ക്കുലര്‍ ഇറക്കിയത്.
വിവിധയിടങ്ങളില്‍ നിന്ന് മന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വില്ലേജോഫിസുകളില്‍ പാദരക്ഷകളഴിച്ചു വയ്ക്കണമെന്ന ബോര്‍ഡുകള്‍ തൂക്കിയിട്ടതായും അത് നിഷ്‌കര്‍ഷിക്കുന്നതായും പൊതുജനങ്ങള്‍ മന്ത്രിയോട് പരാതി പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ഈ കീഴ് വഴക്കം പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വില്ലേജോഫിസുകള്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചത്.
പൊതുജനങ്ങള്‍ പാദരക്ഷകള്‍ ഊരിവച്ച് ചില വില്ലേജ് ഓഫിസുകളുടെ അകത്ത് പ്രവേശിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് തെറ്റായ കീഴ്‌വഴ്ക്കവും മേലാള കീഴാള വ്യവസ്ഥിതി ഉളവാക്കുന്ന ഒരു വ്യവസ്ഥയുമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."