ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളും കുട്ടികളും സജീവമാകണം: ലീനാ നായര്‍
കൊല്ലം: പരിസരശുചിത്വം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളും കുട്ടികളും സജീവമാകണമെന്ന് കേന്ദ്ര വനിതാശിശു വികസനവകുപ്പ് സെക്രട്ടറി ലീനാ നായര്‍ നിര്‍ദേശിച്ചു. ശുചിത്വപക്ഷാചരണത്തിന്റെ ഭാഗമായി നീണ്ടകര തുറമുഖത്ത് സംഘടിപ്പിച്ച ശുചിത്വദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമൂഹത്തില്‍ ശുചിത്വശീലങ്ങള്‍ വേഗത്തില്‍ പ്രചരിപ്പിക്കുന്നതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗണ്യമായ സംഭാവന നല്‍കാനാകും. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷനില്‍ ഗാര്‍ഹിക ശുചിത്വത്തിന് പ്രാധാന്യം നല്‍കുന്നത് സ്വാഗതാര്‍ഹമാണ് ലീന നായര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.പി.ഇ.ഡി.എ ചെയര്‍മാന്‍ എ. ജയതിലക് അധ്യക്ഷത വഹിച്ചു. നീണ്ടകര തുറമുഖ പരിസരത്ത് നടന്ന ശുചീകരണത്തില്‍ മുന്നൂറോളം സ്ത്രീകള്‍ പങ്കെടുത്തു. 'സ്വച്ഛഭാരതം, ഹരിതകേരളം മിഷനുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം' എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍ ക്ലാസെടുത്തു.
എം.പി.ഇ.ഡി.എ സെക്രട്ടറി ശ്രീകുമാര്‍,ജോയിന്റ് സെക്രട്ടറി രശ്മി സക്‌സേന, നെറ്റ്ഫിഷ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. ജോയിസ് വി. തോമസ്, സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ എ.ആര്‍. സംഗീത, തുറമുഖ, സാമൂഹിക ക്ഷേമ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര സംഗീത നാടക ഡിവിഷന്റെ ശുചിത്വ സന്ദേശങ്ങളടങ്ങിയ പ്രദര്‍ശനവും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."