പെണ്‍കുട്ടിയെ പീഡിപ്പിച്ച് കത്തിച്ചു കൊന്നു: മുഖ്യപ്രതി അറസ്റ്റില്‍
റാഞ്ചി: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീയിട്ടുകൊന്ന സംഭവത്തില്‍ മുഖ്യ പ്രതി ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ജാര്‍ഖണ്ഡിലായിരുന്നു അതിക്രൂരമായ സംഭവം. കേസില്‍ ആകെ 20 പ്രതികളാണുള്ളത്. നാലു പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നക്സല്‍ മേഖലയായ ഛാത്ര ജില്ലയിലാണ് അക്രമം. മദ്യപിച്ചെത്തിയ നാലു പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോവുകയും മരുഭൂമിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഗ്രാമസഭയെ സമീപിച്ചപ്പോള്‍, 50,000 രൂപ പിഴയിട്ട് പ്രതികളെ രക്ഷിക്കുകയായിരുന്നു.
'ശിക്ഷ'യായി 100 പ്രാവശ്യം ഏത്തമിടാനാണ് ഗ്രാമസഭ വിധിച്ചത്. ശിക്ഷയില്‍ പ്രകോപിതരായ പ്രതികള്‍ വീണ്ടും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും മാതാപിതാക്കളെ മര്‍ദിക്കുകയും പെണ്‍കുട്ടിക്ക് തീ കൊളുത്തുകയുമായിരുന്നു.
ഗ്രാമസഭാ നേതാക്കന്മാര്ക്കെതിരേ നടപടിയെടുക്കുമെന്ന് പൊലിസ് പറഞ്ഞു.
ഇരയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം 2.5 ലക്ഷം രൂപ ആശ്വാസസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."