HOME
DETAILS

സംസ്ഥാനത്ത് മദ്യവ്യവസായ മേഖലയില്‍ നടക്കുന്നത് വന്‍ ക്രമക്കേട്

  
backup
March 12 2017 | 20:03 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവ്യവസായ മേഖലയില്‍ നടക്കുന്നത് വന്‍ ക്രമക്കേട്. മദ്യോല്‍പാദകര്‍, വിതരണക്കാര്‍ എന്നിവരില്‍ നിന്ന് നികുതിയും മറ്റും ഈടാക്കുന്നതിന് വ്യക്തമായ ചട്ടങ്ങള്‍ അബ്കാരി നിയമത്തിലുണ്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് യഥാസമയം ചുമത്താത്തതിനാല്‍ വന്‍ നഷ്ടമാണ് ഖജനാവിന് ഉണ്ടാകുന്നത്.
2015- 16, 2016- 17 വര്‍ഷങ്ങളില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയ വകയില്‍ 84.72 കോടി രൂപ ഈടാക്കിയിട്ടുണ്ട്. എന്നാല്‍, ലൈസന്‍സ് നല്‍കുമ്പോള്‍ വാങ്ങേണ്ട സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കിയിട്ടില്ല. ഈ വകയില്‍ പൊതുഖജനാവിലേക്ക് കിട്ടാനുള്ളത് 4.24 കോടി രൂപയാണ്. ഈ വീഴ്ച കണ്ടെത്തിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ല. മദ്യോല്‍പാദന സ്ഥാപനങ്ങള്‍ മദ്യം ഉല്‍പാദിപ്പിക്കുന്നതിന്റെയോ ഇറക്കുമതി ചെയ്യുന്നതിന്റെയോ തോതനുസരിച്ച് എക്‌സൈസ് ഡ്യൂട്ടി ഈടാക്കേണ്ടതുണ്ട്. ഓരോ മൂന്നു മാസ കാലയളവിന്റെയും അവസാനമാണ് ഇത് ഈടാക്കേണ്ടത്.
എക്‌സൈസ് ഡ്യൂട്ടി അടക്കമുള്ള നികുതികളില്‍ രണ്ടു കാലയളവുകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ആദ്യ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലൈസന്‍സിയുടെ പക്കല്‍ അവശേഷിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ച് അടുത്ത കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ വ്യത്യാസം വരുന്ന ഈ തുകയും ഈടാക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന്റെ പാലക്കാട്ടും ആലപ്പുഴയിലുമുള്ള ഫാക്ടറികളില്‍ നിന്ന് ഈ ഇനത്തില്‍ 63.12 ലക്ഷം രൂപ ഈടാക്കിയിട്ടില്ലെന്ന് കണ്ടെത്തി. 1967ലെ ബ്രൂവറി ചട്ടമനുസരിച്ച് ചുമത്തേണ്ട 12 ശതമാനം വാര്‍ഷിക പലിശ ഇനത്തില്‍ 6.94 ലക്ഷം രൂപയും കുടിശ്ശികയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ 2016ല്‍ വ്യത്യാസമുള്ള ഡ്യൂട്ടിയും പലിശയുമടക്കം 59.58 ലക്ഷം രൂപ അടച്ചു. ബാക്കി തുകയുടെ വിവരം സി.എജിക്കു ലഭിച്ചിട്ടില്ല.
ബിയറിന്റെയും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെയും എക്‌സൈസ് ഡ്യൂട്ടിയുടെ നിരക്ക് 2015 ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡും വര്‍ധിപ്പിച്ച എക്‌സൈസ് ഡ്യൂട്ടി ഉള്‍പ്പെടുത്തി വില്‍പന വില പുതുക്കുകയും ചില്ലറ വില്‍പനശാലകളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും 2015 മാര്‍ച്ച് 31ന് അവശേഷിച്ച ക്ലോസിങ് സ്റ്റോക്കിന്‍മേല്‍ അത് ഈടാക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, ഇങ്ങനെ ഈടാക്കിയ അധിക എക്‌സൈസ് ഡ്യൂട്ടി അടയ്ക്കുകയോ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ബിവറേജസ് കോര്‍പറേഷന്റെ വെയര്‍ഹൗസുകളിലും ചില്ലറ വില്‍പനശാലകളിലും കണ്‍സ്യൂമര്‍ഫെഡിന്റെ ചില്ലറ വില്‍പനശാലകളിലും വര്‍ഷാന്ത്യ സ്റ്റോക്കായി സൂക്ഷിച്ച കെയ്‌സുകള്‍ ഓഡിറ്റ് നടത്തിയപ്പോഴും വന്‍ തുക എക്‌സൈസ് ഡ്യൂട്ടി അടയ്ക്കാനുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയപ്പോള്‍ ബിവറേജസ് കോര്‍പറേഷന്‍ കുടിശ്ശികയുള്ള എക്‌സൈസ് ഡ്യൂട്ടിയായ 67.45 കോടി രൂപ 2016 ജൂലൈ മാസത്തില്‍ അടച്ചു.
അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയ ഇനത്തില്‍ നല്‍കേണ്ട 18 ശതമാനം പലിശ കോര്‍പറേഷന്‍ നല്‍കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  14 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  14 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  14 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  14 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  14 days ago