സ്വയമുണ്ടാക്കിയ പെട്രോള്‍ ബോംബുമായി ബിരാജു കാത്തിരുന്നുവെന്ന് പൊലിസ്
പുതുക്കാട്: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ തീവെച്ചുകൊന്ന സംഭവത്തില്‍ രണ്ട് ബിയര്‍ കുപ്പികളില്‍ പെട്രോള്‍ നിറച്ചതും ബിരാജു ബാഗില്‍ കരുതിയിരുന്നുപ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നിറച്ച ലാപ് ടോപിന്റെ ബാഗ് ചുമലിലിട്ടാണ് ബിരാജു ജീതുവിനെ കാത്തിരുന്നത്.
കുപ്പികളുടെ അടപ്പ് തുളച്ച് തിരിയിട്ടിരുന്നു. ഇത് കത്തിച്ച് എറിഞ്ഞാല്‍ സ്പോടനമുണ്ടാകുമെന്നും ഇതിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാമെന്നും പ്രതി കരുതിയിരുന്നു.
കുപ്പിയിലെ തിരികള്‍ മണ്ണെണയില് വച്ചിരുന്നെങ്കില്‍ ചെറിയ ബോംബു സ്പോടനത്തിനു സമാനമായ പൊട്ടിത്തെറിയുണ്ടാകുമായിരുന്നുവെന്ന് പൊലിസ് പറയുന്നു.
ബഹളത്തിനിടയില്‍ ഇതിലൊരു കുപ്പി സംഭവസ്ഥലത്തു തന്നെ വീണു പൊട്ടിയിട്ടുണ്ട്. ഒരു മാസത്തിലേറെയായി അകന്നു കഴിയുമ്പോഴും ഭാര്യയുടെ നീക്കങ്ങള്‍ ബിരാജു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജീതു അംഗമായ കുടുംബശ്രീയില്‍ ബിരാജുവിന്റെ ബന്ധുക്കളും അംഗങ്ങളായിരുന്നു.
ഇവര്‍ തമ്മിലുള്ള സംസാരത്തില്‍ നിന്ന് യോഗം നടക്കുന്ന വിവരമറിഞ്ഞ ബിരാജു യോഗസ്ഥലത്തിനു സമീപം കാത്തിരിക്കുകയായി രുന്നുവെന്നും പുതുക്കാട് എസ്.എച്ച്.ഒ. എസ്.പി. സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."