HOME
DETAILS

ചേലക്കര മണ്ഡലത്തിലെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ഹൈടെകിലേയ്ക്ക്

  
backup
May 06 2018 | 04:05 AM

%e0%b4%9a%e0%b5%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b4%b5-%e0%b4%b9


ചേലക്കര : സംസ്ഥാന ഗവണ്‍മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി വൊക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും ഹൈടെക് നിലവാരത്തില്‍ ഉയര്‍ത്തുന്നതിനു 32.17 കോടിരൂപ യുടെ പ്രവര്‍ത്തികള്‍ക്കു ഭരണാനുമതി ലഭിച്ചതായി യു.ആര്‍ പ്രദീപ് എം.എല്‍.എ അറിയിച്ചു.
ചെറുതുരുത്തി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു 6.17 കോടി രൂപ അനുവദിച്ചു അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തി ഉത്തരവായിട്ടുണ്ട്.
ദേശമംഗലം വൊക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 3.94 കോടി രൂപ, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനു രണ്ടു കോടി രൂപ , വരവൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി 3.85 കോടി, ചേലക്കര ശ്രീമൂലം തിരുനാള്‍ ഗവ: ഹയര്‍സെക്കന്‍ഡറി 3.64 കോടി, പഴയന്നൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 3.66 കോടി, തിരുവില്വാമല ഗവ: വൊക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 4.73 കോടി എന്നി സ്‌കൂളുകള്‍ ആണു മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനു തുക അനുവദിച്ചു ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
യു.പി.എല്‍.പി വിഭാഗത്തില്‍ ഹൈടെക് നിലവാരത്തില്‍ ഉയര്‍ത്തുന്നതിനു പൈങ്കുളം യു.പി സ്‌കൂളിനു ഒരു കോടിരൂപ അനുവദിച്ചു.
പാഞ്ഞാള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 3.18 കോടിരൂപയുടെ പ്രവര്‍ത്തിക്കു ഈ മാസം ചേരുന്ന കിഫ്ബി യോഗത്തില്‍ സാമ്പത്തിക അനുമതി ലഭ്യമാകും. മണ്ണിന്റെ ഉറപ്പു പരിശോധിക്കുന്നതിനുള്ള സോയില്‍ ടെസ്റ്റ് നടത്തേണ്ടി വന്നതിനാലാണു മാസ്റ്റര്‍ പ്ലാന്‍ കിഫ്ബി യോഗത്തില്‍ വെക്കാന്‍ വൈകിയത്.
അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്ന ചെറുതുരുത്തി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു അഞ്ചു കോടിരൂപയും മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തിയിട്ടുള്ള ആറു ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കു മൂന്നു കോടിരൂപ വീതവും ഗവണ്‍മെന്റ് അനുവദിക്കും.
ഓരോ സ്‌കൂളിനും ബാക്കി വരുന്ന തുക പി.ടി.എ, , ഓള്‍ഡ് സ്റ്റുഡന്‍സ് യുണിയന്‍, സന്നദ്ധ സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കണ്ടെത്തും.
അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനു പുറമെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും വിവിധ സ്‌കൂളുകള്‍ക്കു കെട്ടിടം പണിയുന്നതിനു 3.46 കോടിരൂപയും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അനുവദിച്ചിട്ടുണ്ട്. കിറ്റ് കോ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം കിഫ്ബിയുടെ അംഗീകാരത്തിനു വിധേയമായിട്ടാണു ഭരണാനുമതി ലഭിച്ചത്.
സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങളായ കൈറ്റ് മുഖേന ടെന്റര്‍ നടത്തി പ്രവര്‍ത്തി ആരംഭിക്കും.
സംസ്ഥാനത്തു തന്നെ എല്ലാ ഗവ ഹയര്‍സെക്കന്‍ഡറി, വൊക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രമാകുന്ന ഏക നിയോജകമണ്ഡലമാണ് ചേലക്കര.
മതിയായ കെട്ടിട സൗകര്യം, കിച്ചണ്‍, മികച്ച സൗകര്യവും വൃത്തിയും ഉള്ള ടോയലറ്റ് സൗകര്യം, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ്, കളിസ്ഥലം, ജൈവ വൈവിദ്യ ഉദ്യാനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഓരോ സ്‌കൂളുകളിലും ലഭ്യമാകും.
അക്കാദമിക്കു നിലവാരം ഉയര്‍ത്തുന്നതിനു തയാറാക്കിയിട്ടുള്ള അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം, പി.ടി.എയുടെയും പൊതുജനപങ്കാളിത്തത്തോടെയും ഉയര്‍ന്ന നിലവാരത്തോടെയുള്ള പഠനം നടക്കും. ഇതിനുള്ള ട്രെയിനിങ്ങും വിദ്യഭ്യാസ വകുപ്പ് ടീച്ചര്‍മാര്‍ക്കു നല്‍കിവരികയാണ്.
ഇതിനു പുറമേ മണ്ഡലത്തിലെ എട്ടാംക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും ലാപ്‌ടോപ്, പ്രൊജക്റ്റര്‍, സ്പീക്കര്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 2016ല്‍ തന്നെ മണ്ഡലത്തിലെ എല്ലാ സ്‌കൂള്‍ അധികൃതരില്‍ നിന്നും കുട്ടികളുടെ എണ്ണം, ക്ലാസ്സ് മുറികള്‍, ടോയലറ്റ് എന്നിവയുടെ എണ്ണം, ലൈബ്രറി, കിച്ചണ്‍, കുടിവെള്ള ലഭ്യത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത സംബന്ധിച്ചുള്ള വിവരങ്ങള്‍ എം.എല്‍.എ ശേഖരിച്ചിരുന്നു.
വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് തലത്തില്‍ നടത്തിയ ഇടപെടലാണു മണ്ഡലത്തിലെ എല്ലാ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളും ഒരു യു.പി സ്‌കൂളും മികവിന്റ കേന്ദ്രമാക്കി ഉയര്‍ത്താന്‍ നടപടിയായത്.
മണ്ഡലത്തിലെ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളും ചാലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തി മാനേജ്‌മെന്റിന്റെ സഹായത്തോടെ ഹൈടെക് തലത്തിലേക്കു ഉയര്‍ത്തും എന്നും എം.എല്‍.എ അറിയിച്ചു.
രണ്ടാം ഘട്ടമായി മണ്ഡലത്തിലെ എല്‍.പി.യു.പി സ്‌കൂളുകളും ഹൈടെക് തലത്തിലേക്കു ഉയര്‍ത്തി മണ്ഡലത്തെ സമ്പൂര്‍ണ ഹൈടെക് പഠന സൗകര്യമുള്ള മണ്ഡലമായി ഉയര്‍ത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  7 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  7 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  7 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  7 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  7 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  7 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  7 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  7 days ago