കോണ്‍ഗ്രസിന് ജനപിന്തുണയുള്ള നേതാക്കളെ ആവശ്യമെന്ന് സന്ദീപ് ദീക്ഷിത്
ന്യൂഡല്‍ഹി: യു.പി, ഉത്തരാഖണ്ഡ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന് സന്ദീപ് ദീക്ഷിത്.
കോണ്‍ഗ്രസിനാവശ്യം പാര്‍ട്ടി മാനേജര്‍മാരെയല്ല, ജനപിന്തുണയുളള നേതാക്കളെയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വിമര്‍ശിച്ചു.
ബി.ജെ.പിയെ പോലെ ഒരു നേതാവിനു പിറകില്‍ അണിനിരക്കാന്‍ കോണ്‍ഗ്രസിനാകില്ല. ഗുജറാത്ത് വംശഹത്യക്കു ശേഷം നരേന്ദ്രമോദി ബി.ജെ.പിയ്ക്ക് ബാധ്യതയായെങ്കിലും അവര്‍ മോദിയെ നേതാവാക്കി അദ്ദേഹത്തിന് പിന്നില്‍ ഉറച്ചു നിന്നു.
ഇത്തരത്തില്‍ ഒരു നേതാവിന് പിന്നില്‍ ഉറച്ചു നില്ക്കാന് കോണ്‍ഗ്രസിന് കഴിയില്ല.
സംസ്ഥാനങ്ങളില്‍ ജനപിന്തുണയുള്ള നേതാക്കളെ ഉയര്‍ത്തി കൊണ്ടുവരാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയാത്തതാണ് പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കാരണമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."