തൃക്കാക്കര നഗരസഭ കുടിവെള്ള പൈപ്പിടല്‍ ജോലി ഇന്ന് പുനരാരംഭിക്കും
കാക്കനാട്: സി.പി.എം കൗണ്‍സിലര്‍മാര്‍ മുടക്കിയ കുടിവെള്ള പൈപ്പിടല്‍ ജോലി ഇന്ന് പുനരാരംഭിക്കും. തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍മാര്‍ക്കെതിരെ ജല അതോറിട്ടി അധികൃതര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല ഇടപെട്ടാണ് കുടിവെള്ള പൈപ്പിടല്‍ ജോലി പുനരാരംഭിക്കാന്‍ ജലതോറിട്ട് നിര്‍ദേശം നല്‍കിയത്.
കടുത്ത വേനലില്‍ അടിയന്തര സാഹചര്യം പരിഗണിച്ച് പടമുകള്‍ മുതല്‍ വാഴക്കാല വരെയുള്ള പൈപ്പിടല്‍ ജോലിയാണ് കഴിഞ്ഞ എട്ടിന് രാത്രിയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ തടഞ്ഞതിനെ തുടര്‍ന്ന് മുടങ്ങിയത്. കാരാറുകാന് തങ്ങളെ നേരിട്ട് വന്ന് കണ്ട ശേഷം നിര്‍മാണം നടത്തിയാല്‍ മതിയെന്ന് പറഞ്ഞായിരുന്നു കൗണ്‍സിലര്‍മാര്‍ പണിമുടക്കിയതെന്നാണ് പരാതി. ജലഅതോറിട്ടിയുടെ പരാതി പരിഗണിച്ചാണ് കലക്ടറുടെ നടപടി.
സിവില്‍ ലൈന്‍ റോഡില്‍ പടമുകള്‍ മുതല്‍ പാപ്പാളി കോളനി വരെയുള്ള പൊതുമരാമത്ത് റോഡിലെ പൈപ്പിടല്‍ ജോലിയാണ് മുടങ്ങിയത്. ദ്രവിച്ച പഴയ ആസ്പറ്റോസ് പൈപ്പുകള്‍ പൊട്ടി ശുദ്ധജലം കിട്ടാതെ വലയുന്ന ജനങ്ങളുടെ നിരന്തര പരാതി പരിഗണിച്ചായിരുന്നു പുതിയ പൈപ്പുകള്‍ സ്ഥാപിക്കാന്‍ ജലഅതോറിട്ടി കരാര്‍ നല്‍കിയത്.
ഇത് കൂടാതെ പടമുകള്‍ പാലച്ചുവട് റോഡില്‍ 750 മീറ്ററില്‍ 160 എം.എം പൈപ്പുകളും മാറ്റി സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയിരുന്നു. രണ്ടിടത്തും കൗണ്‍സിലര്‍മാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരിക്കുകയാണ്. പൈപ്പിടല്‍ ജോലിക്കായി 70 ലക്ഷം രൂപക്കാണ് കരാര്‍ നല്‍കിയത്.
ദുരന്തനിവാരണ നിയമം ബാധതമാക്കി കുടിവെള്ള പൈപ്പിടല്‍ ജോലികള്‍ തടസപ്പെടുത്തിയ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിന് കാരണം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥര്‍ കലക്ടറെ അറിയിച്ചിരുന്നു.
അഞ്ച് ദിവസമായി മുടങ്ങിക്കിടക്കുന്ന ജോലികളാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. തിരക്കേറിയ സിവില്‍ ലൈന്‍ റോഡില്‍ രാത്രി മാത്രമാണ് ജോലി നടക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."