ഫാത്തിഹയുടെ രണ്ടു പുസ്തകങ്ങള്‍ ഇന്നു പ്രകാശനം ചെയ്യും
കാളികാവ്: എസ്.എസ്.എല്‍.സിക്കു പഠിക്കുകയാണെന്നുവച്ച് സ്വന്തം ഇഷ്ടാനിഷ്ടങ്ങളും വിനോദങ്ങളും വേണ്ടെന്നുവയ്ക്കാനാകുമോ?, ഈ ചോദ്യത്തിന് ഒരിക്കലുമില്ലെന്നാണ് ഫാത്തിഹ ബിഷറെന്ന വിദ്യാര്‍ഥിനിയുടെ മറുപടി. വായനയോട് ഇഷ്ടംവച്ച് ഈ ചെറു പ്രായത്തില്‍തന്നെ എഴുത്തുകാരിയായിരിക്കുകയാണ് ഈ പത്താം ക്ലാസുകാരി.
ഫാത്തിഹ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഇന്നു ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകമേളയില്‍ നടക്കും. കാളികാവ് അഞ്ചച്ചവിടി സ്വദേശിനിയായ ഫാത്തിഹ, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹംസ ആലുങ്ങലിന്റെയും ബുഷ്റയുടെയും മകളാണ്. കുട്ടികള്‍ക്കുള്ള ഒരു നോവലും 'കുട്ടികളെ അതിശയിപ്പിക്കുന്ന കഥകള്‍' എന്ന പേരില്‍ ഒന്‍പതു കഥകളുടെ പുനരാഖ്യാനവുമാണ് ഫാത്തിഹ നിര്‍വഹിച്ചത്.
വായിച്ചുകൂട്ടിയ സാരോപദേശ കഥകളില്‍നിന്ന് ഏറെ ഇഷ്ടപ്പെട്ട ഒന്‍പതു കഥകളുടെ പുനരാഖ്യാനമാണ് 'കുട്ടികളെ അതിശയിപ്പിക്കുന്ന കഥകള്‍'.
'അനന്തരം അവനൊരു നക്ഷത്രമായി' എന്ന പേരിലാണ് നോവല്‍. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനും മറ്റും ഉപയോഗിക്കുന്ന റാക്കറ്റിന്റെ കുരുക്കില്‍പെട്ട ഭിന്നശേഷിക്കാരനായ ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ ദാരുണ കഥയാണിത്. മുഖ്താര്‍ ഉദരംപൊയിലാണ് ഇതിന് ആമുഖമെഴുതിയിരിക്കുന്നത്. മലപ്പുറം പേരക്ക ബുക്സാണ് ഇവ രണ്ടും പ്രസിദ്ധീകരിച്ചത്. പരീക്ഷാ സമയത്തു പഠനത്തില്‍ മുഴുകാതെ എഴുത്തിനു സമയം ചെലവഴിച്ചെങ്കിലും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫാത്തിഹയ്ക്ക് ആറ് എ പ്ലസും മൂന്നു വിഷയങ്ങളില്‍ എ ഗ്രേഡുമുണ്ട്. അഞ്ചച്ചവടി ഗവ. മോഡല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിഹ, അക്ഷരമുറ്റം, യുറീക്ക, വിജ്ഞാനോത്സവം തുടങ്ങി നിരവധി ക്വിസ് മത്സരങ്ങളിലും വിജയിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."