HOME
DETAILS
MAL
ബ്ലൈന്‍ഡ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ ഒരു കോടി രൂപ സമ്മാനിക്കും
backup
March 12 2017 | 21:03 PM
മുംബൈ: കാഴ്ച പരിമിതരുടെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനു ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഒരു കോടി രൂപ പാരിതോഷികം നല്‍കും. ഫെബ്രുവരി 12നു നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കിയാണു ഇന്ത്യ ലോക കിരീടം നിലനിര്‍ത്തിയത്. സുപ്രിം കോടതി നിയമിച്ച താത്കാലിക ഭരണ സമിതിയാണു പാരിതോഷികം നല്കാന് തീരുമാനിച്ചത്. സമിതി തലവന്‍ വിനോദ് റായിയുടെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനമുണ്ടായത്.
പാരിതോഷികം നല്കാന് ബി.സി.സി.ഐ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും നന്ദി അറിയിക്കുന്നതായും ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് പാട്രിക് രാജ്കുമാര് വ്യക്തമാക്കി. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വെറും പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതു വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."