ജില്ലയില്‍ ചെങ്കല്‍ സമരം തുടരുന്നു: നിര്‍മാണ മേഖല സ്തംഭിച്ചു
കേളകം: ചെങ്കല്‍ വിലവര്‍ധനയെത്തുടര്‍ന്ന് പണകളില്‍ യുവജന സംഘടനകള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് നിര്‍മാണമേഖല സ്തംഭനത്തിലേക്ക്.
വെള്ളിയാഴ്ച്ച കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യുവജന സംഘടന പ്രതിനിധികളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരം തുടരുന്നത്.
കഴിഞ്ഞ ദിവസം പ്രശ്‌നം പരിഹരിക്കുന്നതിനായി കലക്ടര്‍ പണ ഉടമകളുടെയും തൊഴിലാളികളുടെയും യോഗം വിളിച്ചിരുന്നു.ഇതില്‍ ചെങ്കല്‍ വിലവര്‍ധന നാലുരൂപയില്‍ നിന്നു രïര രൂപയാക്കി കുറയ്ക്കാമെന്ന ധാരണയിലെത്തിയെങ്കിലും ഇത് അംഗീകരിക്കാന്‍ യുവജന സംഘടനകള്‍ തയാറായിരുന്നില്ല.
പണ ഉടമകള്‍ രïര രൂപ കല്ലിനും ഒന്നര രൂപ വാഹനത്തിനുമായാണ് നാലു രൂപ വര്‍ധിപ്പിച്ചത്. എന്നാല്‍ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് കല്ലിന് 1.75 രൂപയും വാഹനത്തിന് 75 പൈസയുമടക്കമാണ് രïര രൂപയാക്കി വില കുറയ്ക്കാന്‍ തയാറായത്. 1.50 രൂപ വരെയുള്ള വിലവര്‍ധന അംഗീകരിക്കാമെന്നതായിരുന്നു യോഗത്തില്‍ ഡി.വൈ.എഫ്.ഐ നിലപാട്. എന്നാല്‍ മറ്റു സംഘടനകള്‍ വിലവര്‍ധന അംഗീകരി ക്കാനാവില്ലെന്ന നിലപാടിലായിരുന്നു.
യോഗത്തില്‍ കലക്ടര്‍ക്കു പുറമെ ജിയോളജിസ്റ്റ് കെ.ആര്‍ ജഗദീശന്‍, ഡി.വൈ.എഫ്.ഐ,യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, യൂത്ത്‌ലീഗ് സംഘടനാ പ്രതിനിധികളും ലേബര്‍ ഓഫീസ് പ്രതിനിധികളും പങ്കെടുത്തു. ഒടുവില്‍ ചെങ്കല്‍ വിലവര്‍ധന രïുരൂപയാക്കി കുറച്ചാല്‍ സമരം നിര്‍ത്തുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയേറ്റ് അറിയിച്ചു.
തൊഴിലാളികളുടെ കൂലിയില്‍ കാര്യമായ വര്‍ധന വരുത്താതെ കല്ലിന് നാലുരൂപ കൂട്ടിയതിനെ തുടര്‍ന്നാണ് പണകളില്‍ ഡി.വൈ.എഫ്.ഐ സമരം നടത്തുന്നത്. ഇതു സംബന്ധിച്ച് കലക്ടര്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."