മദ്യഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം
പുതിയതെരു: പുതിയതെരു വിദേശ മദ്യഷാപ്പ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തേക്കു മാറ്റി സ്ഥാപിക്കുന്നതിനെതിരേ ആക്ഷന്‍ കമ്മിറ്റി ഉപവാസസമരം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച സമരം മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ടി.പി ആര് നാഥ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് കൃഷ്ണന് നായര്‍ അധ്യക്ഷനായി.
അവധൂതാശ്രമം സ്വാമി വിനോദ്ജി, സിസ്റ്റര്‍ ജ്യോതിസ് പാലക്കല്‍ ഹൃദയാരം, സ്വാതന്ത്ര്യസമരസേനാനി പി നാരായണന്, സാധു വിനോദ്ജി സംസാരിച്ചു. സമാപന പരിപാടിയില്‍ കെ.പി.സി.സി സെക്രട്ടറി സുമാ ബാലകൃഷ്ണന് , ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ കെ.ജി ബാബു, ഡി.സി.സി സെക്രട്ടറി കെ ബാലകൃഷ്ണന് സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.കെ സുരേഷ് വര്‍മ നേതൃത്വം നല്കി.
നവീന്‍ കൃഷ്ണ , പഞ്ചായത്ത് മെമ്പര്‍മാരായ രൂപ ഗോപാലന്, കെ രമേശന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."