മുള്ളന്‍കൊല്ലി-സുരഭി റോഡിന് അവഗണന
പുല്‍പ്പള്ളി: കുടിയേറ്റ മേഖലയിലെ പ്രധാനഗ്രാമീണ റോഡുകളിലൊന്നായ മുള്ളന്‍കൊല്ലി സുരഭിക്കവല റോഡിനെ അവഗണിക്കുന്നതായി പരാതി. കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് നടത്തിയിരുന്ന റൂട്ടായിരുന്നു ഇത്. ഷെഡ്-മുള്ളന്‍കൊല്ലി റോഡിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പാതക്ക് അവഗണന തുടര്‍ക്കഥയാണ്. പത്ത് വര്‍ഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡ് പാടെ തകര്‍ന്നിരിക്കുകയാണ്. മരക്കടവ്, ശശിമല, പാടിച്ചിറ, പെരിക്കല്ലൂര്‍, സീതാമൗണ്ട് പ്രദേശത്തെ ജനങ്ങള്‍ പുല്‍പ്പള്ളി ടൗണിലെ ട്രാഫിക്ക് ബ്ലോക്കില്പെടാതെ സുല്‍ത്താന്‍ ബത്തേരിക്ക് പോകുന്നതിനായുള്ള പ്രധാന പാതയാണിത്.
എന്നാല്‍ റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. നിരവധി തവണ മന്ത്രിക്കും എം.എല്‍.എ, എം.പി എന്നിവര്‍ക്കും പരാതികള്‍ നല്‍കിയിട്ടും യാതൊരു ഫലവുമുണ്ടായില്ല.
റോഡിനെ അവഗണിക്കുന്ന പൊതുമരാമത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നടവയലിലെ പിഡബ്ല്യുഡി ഓഫിസിനു മുന്നില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."