നേട്ടത്തിന്റെ നെറുകയിൽ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമയമണ്ട്‌സ്; വാര്‍ഷിക വിറ്റുവരവ് 50,000 കോടി രൂപ കടന്നു
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ (ഇന്ത്യ ആന്‍ഡ് ഇന്റര്‍നാഷനല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റീട്ടെയില്‍ ആഗോള വിറ്റുവരവ് 50,000 കോടി രൂപ കടന്നു. മൂന്ന് പതിറ്റാണ്ടു കൊണ്ടാണ് കേരളത്തില്‍ നിന്നുള്ള ജ്വല്ലറി ബ്രാന്‍ഡ് ആഗോള തലത്തില്‍ ഈനേട്ടം കരസ്ഥമാക്കിയത്. വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പദ്ധതിയിലൂടെ രാജ്യത്ത് എവിടെയും സ്വര്‍ണത്തിന് ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ഗ്രൂപ്പാണ് മലബാർ ഗോൾഡ്. ഡിലോയ്റ്റിന്റെ ലക്ഷ്വറി ഉല്‍പന്നങ്ങളുടെ ആഗോള റാങ്കിങ് പട്ടികയില്‍ 19 ാം സ്ഥാനത്താണ് മലബാർ. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ബ്രാൻഡ് ഈ ലിസ്റ്റിൽ ഇത്രയും ഉയർന്ന സ്ഥാനത്ത് എത്തുന്നത്. ആഗോള തലത്തില്‍ ഒന്നാമതെത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ബ്രാന്‍ഡിന് വിശാലമായ റീട്ടെയില്‍ വിപുലീകരണ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന് നിലവില്‍ 13 രാജ്യങ്ങളിലായി 345 ഷോറൂമുകളുണ്ട്. ഇന്ത്യക്ക് പുറത്ത് ന്യൂസിലന്‍ഡ്, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പുതിയ ഷോറൂമുകളും യൂറോപ്പിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിപുലീകരണവും വൈകാതെ നടക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ 100 ഷോറൂമുകള്‍ കൂടി ആരംഭിക്കും. ഇന്ത്യയില്‍ നിലവില്‍ സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുന്നതോടൊപ്പം ജാര്‍ഖണ്ഡ്, ഗോവ, അസം, ത്രിപുര, ജമ്മു കശ്മിര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."