യു.പി തെരഞ്ഞെടുപ്പ് ഫലം ആശങ്കാജനകം: സിറാജ് ഇബ്രാഹിം സേഠ്
കൊണ്ടോട്ടി: യു.പി തെരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമായ സന്ദേശമാണ് കൈമാറുന്നതെന്നു മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേഠ്. കൊണ്ടോട്ടി മണ്ഡലം യൂത്ത്‌ലീഗ് സംഘടിപ്പിച്ച ഖാഇദേ മില്ലത്ത് ജീവിതവും ദര്‍ശനവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന ഗൂഢശ്രമത്തെ ചെറുക്കാന്‍ മുന്നിട്ടിറങ്ങാന്‍ മതേതര യുവത്വം ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം യൂത്ത്‌ലീഗിന്റെ ഒരു വര്‍ഷത്തേക്കുള്ള കര്‍മപദ്ധതികളുടെ കര്‍മരേഖ 'ദി റൂട്ട് അദ്ദേഹം പ്രകാശനം ചെയ്തു. ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ മുഖ്യാതിഥിയായി. എ. മുഹ്‌യുദ്ദീന്‍ അലി അധ്യക്ഷനായി. കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, അഡ്വ. വി.കെ ഫൈസല്‍ ബാബു, ഉസ്മാന്‍ താമരത്ത് പ്രഭാഷണം നടത്തി. ടി.വി.ഇബ്രാഹിം എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി, അന്‍വര്‍ മുള്ളമ്പാറ, പി.എ ജബ്ബാര്‍ ഹാജി, അഷ്‌റഫ് മടാന്‍, പി.കെ.സി അബ്ദുര്‍റഹിമാന്‍, സി.ടി മുഹമ്മദ്, കെ.പി ബാപ്പു ഹാജി, അഡ്വ. എം.കെ.സി നൗഷാദ്, കെ.ടി ഷക്കീര്‍ ബാബു, അഡ്വ. കെ.പി കാസിം, പി.വി അഹമ്മദ് സാജു സംസാരിച്ചു. അഡ്വ. പി.കെ ശിഹാബ്, സമദ് പൊന്നാട്, കെ. ഷാഹുല്‍ഹമീദ്, കെ.കെ.എം ശാഫി, ശരീഫ് പാലാട്ട്, കെ.എം അലി, സി.ടി റഫീഖ്, കബീര്‍ മുതുപറമ്പ്, കെ.സി മുഹമ്മദ്കുട്ടി, ബഷീര്‍ കോപ്പിലാന്‍, അസ്‌കര്‍ നെടിയിരുപ്പ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."