നിയന്ത്രണങ്ങള്‍ക്കു പുല്ലുവില; മണലെടുപ്പ് തകൃതി
വേങ്ങര: കടലുണ്ടിപ്പുഴയില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി മണലെടുപ്പ് സജീവം. പറപ്പൂര്‍ പഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍ തോണിക്കടവില്‍ നിന്ന് രാപ്പകല്‍ ഭേദമന്യേ നൂറുകണക്കിന് ലോഡ് മണലാണു ഓരോ ദിവസവും അനധികൃതമായി കടത്തിക്കൊണ്ട് പോവുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ സമയത്ത് ജലം ഊറ്റുന്നതിനും കുഴല്‍ കിണര്‍ കുഴിക്കുന്നതിനും ഉള്‍പ്പെടെ നിയന്ത്രണം വരുത്തിയതിന് പുല്ലു വില നല്‍കിയാണ് ജലവിതാനം താഴ്ത്തുന്ന തരത്തില്‍ വ്യാപകമായി മണലൂറ്റുന്നത്.
മണലെടുപ്പ് വ്യാപകമായതോടെ കുഴിപ്പുറം, കല്ലക്കയം എന്നിവിടങ്ങളില്‍ നിന്ന് വെള്ളം ശേഖരിക്കുന്ന വിവിധ കുടിവെളള പദ്ധതികള്‍ക്കും പ്രതിസന്ധി നേരിടുന്നുണ്ട്. അതേസമയം, മണലെടുപ്പ് തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. മണലെടുപ്പ് സംബന്ധിച്ച് വിവരം നല്‍കിയിട്ടും പൊലിസ് നടപടിയെടുത്തില്ലെന്ന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."